June 11, 2025
  • June 11, 2025
Breaking News
  • Home
  • Uncategorized
  • മുഴപ്പിലങ്ങാട് സെന്റർ പാർക്ക് ബീച്ച് കാർണിവൽ

മുഴപ്പിലങ്ങാട് സെന്റർ പാർക്ക് ബീച്ച് കാർണിവൽ

By editor on September 2, 2023
0 202 Views
Share

കേരള ടൂറിസം ഡിപ്പാർട്ട്മെൻറ്, കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ചിലെ സെന്റർ പാർക്ക് പൂർണ്ണമായും നവീകരിച്ചുകൊണ്ട് ആഗസ്റ്റ് 25 മുതൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.

 

നവീകരിച്ച പാർക്കിൽ അതിവിപുലമായ വിനോദോപാധികളാണ് ഒരുക്കിയിരിക്കുന്നത്. കമ്പ്യൂട്ടർ ഗെയിം ഉൾപ്പെടെയുള്ള ഗെയിംസ് സോൺ, അമ്യൂസ്മെൻറ് പാർക്ക്, വാട്ടർ ആക്ടിവിറ്റീസ്, സൈക്കിൾ സവാരി തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി റൈഡുകളാണ് സെൻറർ തീം പാർക്കിന്റെ പ്രത്യേകത.ഇതോടൊപ്പം കല്യാണം പിറന്നാൾ ആഘോഷങ്ങൾ വിവിധ തരത്തിലുള്ള ഒത്തുകൂടൽ എന്നിവയ്ക്ക് അനുയോജ്യമായ അതിവിശാലമായ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കിയിരിക്കുന്നു. സ്കൂൾ കുട്ടികളുടെ പഠന യാത്രകളിൽ ഉൾപ്പെടുത്താവുന്ന പ്രധാന ഡെസ്റ്റിനേഷനായി ബീച്ച് മാറുവാനായി പാർക്കിൽ കുട്ടികൾക്ക് പ്രത്യേക സൗകര്യങ്ങളും, റൈഡുകളിൽ ഫീസിളവ് നൽകിയിരിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *