June 11, 2025
  • June 11, 2025
Breaking News
  • Home
  • Uncategorized
  • അർജുൻ രക്ഷാദൗത്യം ; ശക്തമായ അടിയൊഴുക്കെന്ന് ഈശ്വർ മാൽപെ

അർജുൻ രക്ഷാദൗത്യം ; ശക്തമായ അടിയൊഴുക്കെന്ന് ഈശ്വർ മാൽപെ

By editor on July 28, 2024
0 135 Views
Share

അർജുൻ രക്ഷാദൗത്യം ദുഷ്കരമെന്നും ശക്തമായ അടിയൊഴുക്ക് തുടരുന്നുവെന്നും മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ. 15 അടി വരെ ആഴത്തില്‍ മുങ്ങി നോക്കി.

ഇന്നലെ ആറ് ഡൈവ് നടത്തി. ട്രക്കിൻ്റെ സൂചനകളൊന്നും ലഭിച്ചില്ല. വൈദ്യുതി കമ്ബിയില്‍ കുടുങ്ങി ഒരു തടി കിടക്കുന്നുണ്ട്. കമ്ബിയില്‍ കുടുങ്ങിയ തടി മാറ്റി പരിശോധിക്കും. പരിശോധനയ്ക്കായി സ്വന്തം റിസ്കിലാണ് പുഴയിലിറങ്ങുന്നതെന്നും ഈശ്വർ മാല്‍പെ പറഞ്ഞു.

ഈശ്വർ മാല്‍പ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങല്‍ വിദഗ്ദർ ആഴത്തില്‍ മുങ്ങിയുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. കേരളത്തില്‍ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരില്‍ തുടരുകയാണ്. മഴ കുറഞ്ഞെങ്കിലും ഗംഗാവാലി നദിയിലെ അടിയൊഴുക്ക് കുറയാത്തതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി.

Leave a comment

Your email address will not be published. Required fields are marked *