April 16, 2025
  • April 16, 2025
Breaking News

അന്ത്രു ദ മാൻ* പ്രദർശനത്തിനൊരുങ്ങി.

By editor on January 11, 2023
0 133 Views
Share

*അന്ത്രു ദ മാൻ*
പ്രദർശനത്തിനൊരുങ്ങി.
സിനിമാ വീടിന്റെ ബാനറിൽ ശിവകുമാർ കാങ്കോൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന അന്ത്രു ദ മാൻ എന്ന സിനിമ പ്രദർശനത്തിനു തയ്യാറായി.
മുഖ്യധാരാ സമൂഹത്തിൽ നിന്നും അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട മനുഷ്യരിലൂടെ വർത്തമാന കാലത്തിന്റെ നേർച്ചിത്രം വരച്ചുകാട്ടുകയാണ് അന്ത്രു ദ മാൻ.
മലയാളത്തിന്റെ ജനപ്രിയ താരമായ ഹരിശ്രീ അശോകന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലെ അന്ത്രുമാൻ . മികച്ച കൈയടക്കത്തോടെ അവതരിപ്പിക്കപ്പെട്ട അന്ത്രുമാനിലൂടെ ഹരിശ്രീ അശോകൻ എന്ന നടനെത്തേടി കൂടുതൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ വരുമെന്നാണ് സിനിമാ വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്. അനുമോൾ , കെ യു മനോജ്, ബാബു അന്നൂർ ഭാനുമതി, രഞ്ജി കാങ്കോൽ, സി കെ സുനിൽ, കോക്കാട്ട് നാരായണൻ,അരുൺ കുമാർ ,രവി പട്ടേന രാജേഷ് അഴീക്കോടൻ, പി സി ഗോപാലൻ , ദീപ്തി ബിജു എന്നിങ്ങനെ സിനിമാ-നാടക രംഗത്ത് ശ്രദ്ധേയരായ നിരവധി അഭിനേതാക്കൾക്കൊപ്പം ട്രാൻസ്ജെന്റർ അഭിനേതാക്കളായ കാവ്യ, സിനി, വർഷ , കനകം എന്നിവരും ബേബി അമിഷയടക്കം നിരവധി കുട്ടികളും ചിത്രത്തിൽ വേഷമിടുന്നു.
ക്യാമറ : ജലീൽ ബാദുഷ.
ചമയം: പട്ടണം റഷീദ്,
കലാസംവിധാനം : രാജേഷ് കൽപത്തൂർ.
എഡിറ്റിംഗ് : അജയ് കുയിലൂർ , റിഞ്ചു ആർ വി
സംഗീതം : ശ്രീവത്സൻ ജെ മേനോൻ .
പശ്ചാത്തല സംഗീതം : നന്ദു കർത്താ
ഗാനരചന : വൈശാഖ് സുഗുണൻ
സൗണ്ട് ഡിസൈനിംഗ് : കൃഷ്ണകുമാർ വി പി
സാണ്ട് മിക്സിംഗ് : രാധാകൃഷ്ണൻ എസ്
കാസ്റ്റിംഗ് : സി.കെ സുനിൽ .
പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി മുണ്ടേരി.
ചീഫ് അസോസിയേറ്റ് ഡയരക്ടർ : സത്യനേശൻ
അസോസിയേറ്റ് : ജിൽ ജിത്ത്, ഷാ ഷംസുദ്ദീൻ, ഷെഫി കബീർ
അസിസ്ററന്റ് ഡയരക്ടർ : രഞ്ജിത് , വിജീഷ്
കോസ്റ്റ്യൂം: അശോകൻ
സ്റ്റിൽസ് : വിനീഷ്
പോസ്റ്റർ ഡിസൈൻ : ശൈലേഷ് അന്നൂർ
പി ആർ ഒ: ബിജു പുത്തൂര്
ബാനർ: സിനിമാ വീട്
സഹനിർമ്മാണം : സുരേശൻ കെ. , സോമൻ പ്രണമിത, പി എം ശ്യാംകുമാർ
നിർമാണം: നിഷാദ് അപ്പുക്കുട്ടൻ .

Leave a comment

Your email address will not be published. Required fields are marked *