SFI- പൊലീസ് വിവാദം; കന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു
തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. പകരം ചുമതല നാർകോട്ടിക് സെൽ CIക്ക് നൽകി. CI സതീഷിനെ സ്റ്റേഷൻ മാറ്റണമെന്ന് SFI പരാതി നൽകിയിരുന്നു. പ്രതിഷേധങ്ങളിൽ SFI പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നതിനിടെയാണ് സി.ഐ അവധിയിൽ പ്രവേശിച്ചത്. നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ആര്.ബി കൃഷ്ണ നേരിട്ട് വിളിപ്പിച്ചാണ് താക്കീത് നല്‍കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ടതിലടക്കം അതൃപ്തി അറിയിച്ചു. വിവാദമായതിനെ തുടര്‍ന്ന് എസ്എച്ച്ഒ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു....
Read More