April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • നെയ്ച്ചോറും ചിക്കനും വിളമ്പി കൊഴുപ്പിച്ചു മാഹിയിലെ കലാമേള

നെയ്ച്ചോറും ചിക്കനും വിളമ്പി കൊഴുപ്പിച്ചു മാഹിയിലെ കലാമേള

By editor on January 12, 2023
0 108 Views
Share

*നെയ്ച്ചോറും ചിക്കനും വിളമ്പി കൊഴുപ്പിച്ചു മാഹിയിലെ കലാമേള*

മാഹി : കലോത്സവ ഊട്ടുപുരയിലെ ഭക്ഷണ വിഷയവുമായി കേരള കലോത്സവ മാമാങ്കത്തിൽ വിവാദം കത്തിയെരിയുമ്പോൾ
കറിയിലെ കടുക് പോലത്തെ കേരളത്തിനകത്തെ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലെ ബാലകലാമേളയിൽ നെയ്ച്ചോറും ചിക്കൻ കറിയും, വെജിറ്റബിൾ വേണ്ടവർക്ക് അതും വിളമ്പി ആർക്കും പരാതിയോ പരിഭവമോ ഇല്ലാതെ മേള കൊഴുപ്പിക്കുകയാണ് മാഹിയിലെ ബാലകലാമേള സംഘാടകർ

കലാമേളയുടെ ആദ്യദിനം 1500 പേർക്കാണ് ഭക്ഷണമൊരുക്കിയത്

മൂന്ന് സ്ക്കൂളുകളിലായാണ് കലാമേള വേദി ഒരുക്കിയത്. ഭക്ഷണം കഴിക്കുവാനുള്ള സ്ഥലപരിമിതി കാരണം
ടോക്കൺ നല്കിയാണ് ഭക്ഷണ വിതരണം നിയന്ത്രിച്ചത്.

മാഹി ഗവ.എൽ പി സ്ക്കൂളിലെ പ്രധാന അധ്യാപകൻ ദിനേശൻ മാസ്റ്റർ, ജെ എൻ ജി എച്ച് എസ് എസ് സ്ക്കൂളിലെ ലക്ച്ചർ ഷഫീഖ് മാസ്റ്ററുടെയും മേൽനോട്ടത്തിൽ അനൂപ് കുട്ടിമാക്കൂൽ, ഫിറോസ് തലശ്ശേരി എന്നിവരാണ് പാചകം തയ്യാറാക്കുന്നത്.
കൂടെ ജോയിൻ പി ടി എ അംഗങ്ങളും ,അധ്യാപകരും , സ്ക്കൂൾ കാന്റീൻ ജീവനക്കാരും കൂടി ചേർന്നതോടെ ഭക്ഷണം കെങ്കേമമായി.

ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ വകയായുള്ള പായസം കൂടി വന്നതോടെ മേളക്കൊഴുപ്പിന് ഇരട്ടിമധുരമായി

Leave a comment

Your email address will not be published. Required fields are marked *