April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • മലബാർ കാൻസർ സെൻ്ററിലെ കുട്ടികളുടെ വിഭാഗത്തിന് രണ്ട് ലക്ഷം രൂപ നൽകി

മലബാർ കാൻസർ സെൻ്ററിലെ കുട്ടികളുടെ വിഭാഗത്തിന് രണ്ട് ലക്ഷം രൂപ നൽകി

By editor on January 13, 2023
0 293 Views
Share

മലബാർ കാൻസർ സെൻ്ററിലെ കുട്ടികളുടെ വിഭാഗത്തിന് രണ്ട് ലക്ഷം രൂപ നൽകി

മാഹി : വന്യജീവി ഫോട്ടോഗ്രഫറും എഴുത്തുകാരനുമായ അസീസ് മാഹിയുടെ ‘കാടിന്റെ നിറങ്ങൾ’ പുസ്തക പ്രകാശനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘പഗ് മാർക്, വന്യജീവിഫോട്ടോ പ്രദർശനത്തിലെ ഫോട്ടോഗ്രാഫുകളുടെ വില്പനയിലൂടെ സമാഹരിച്ച രണ്ട് ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് മലബാർ കാൻസർ സെന്റർ കുട്ടികളുടെ വിഭാഗത്തിലേക്കുള്ള ധനസഹായമായി നൽകി. അസീസ് മാഹിയും, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ പി. രവീന്ദ്രനും ലയൻസ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ പി. സുധീറും ചേർന്നാണ് കാൻസർ സെന്റർ കുട്ടികളുടെ വിഭാഗം മേധാവി ഡോക്ടർ ടി. കെ. ജിതിന് കൈമാറിയത്.
മലബാർ കാൻസർ സെന്ററിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കോർഡിനേറ്റർ മാരായ സജിത്ത് നാരായണൻ, രാജേഷ് വി. ശിവദാസ്, കമ്മിറ്റി അംഗങ്ങൾ, മാഹി ലയൻസ് ക്ലബ്‌ ഭാരവാഹികൾ, മലബാർ കാൻസർ സെന്റർ അഡ്മിനിസ്ട്രേറ്റർ, പി.ആർ. ഒ. തുടങ്ങിയവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *