April 16, 2025
  • April 16, 2025
Breaking News
  • Home
  • THIRUVANGAD
  • നിരവധി വാഹനമോഷണ കേസിലെ പ്രതി അറസ്റ്റിൽ

നിരവധി വാഹനമോഷണ കേസിലെ പ്രതി അറസ്റ്റിൽ

By editor on January 16, 2023
0 82 Views
Share

പഴയങ്ങാടി: നിരവധി വാഹനമോഷണ കേസിലെ പ്രതിവാഹന പ രിശോധനക്കിടെ മോഷ്ടിച്ച ബൈക്കുമായി പോലീസ് പിടിയിലായി. പഴയങ്ങാടിയിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തുവരുന്നമലപ്പുറം എടവണ്ണ സ്വദേശി താനിയാടൻ ഹൗസിൽ ടി.റിൻഷാദിനെ (23) യാണ് പഴയങ്ങാടി എസ്.ഐ.സി.വത്സരാജൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, സിവിൽ പോലീസ് ഓഫീസർ ചന്ദ്രകുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി എരിപുരത്ത് വെച്ച് വാഹന പരിശോധന നടക്കുന്നതിനിടെ പോലീസ് കൈകാണിച്ചിട്ടും ഓടിച്ചു പോകാൻ ശ്രമിച്ച കെ.എൽ.39 .കെ.9756 നമ്പർ ബൈക്കിനെ പിൻതുടർന്ന് പിടികൂടി രേഖകൾ ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിനെ തുടർന്ന് ബൈക്ക് പരിശോധിച്ച പോലീസിന് നമ്പർ വ്യാജമാണെന്ന് ബോധ്യമായത്.തുടർന്ന് ബൈക്കും യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയിലാണ് മോഷ്ടിച്ച ബൈക്കാണെന്ന് പോലീസ് കണ്ടെത്തിയത്. യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് 2020 ജനുവരി 30 ന്
പുലർച്ചെ എറണാകുളം കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ചങ്ങമ്പുഴ നഗറിലെ മിർസാൻ്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ.-07- സി.ബി.9571. നമ്പർ ബൈക്ക് പ്രതി മോഷ്ടിച്ച് രക്ഷപ്പെട്ടതാണെന്ന് തെളിഞ്ഞത്. കെ.എൽ.39. കെ.9756 എന്ന വ്യാജ നമ്പർ ബൈക്കിൽ ഘടിപ്പിച്ച് പ്രതി ഓടിക്കുകയായിരുന്നു. കഴിഞ്ഞ ഒരു മാസ കാലമായി പഴയങ്ങാടി ഗസ്റ്റ് ഹൗസിനടുത്തുള്ള ഹോട്ടലിൽ ഇയാൾജോലി ചെയ്തു വരികയായിരുന്നു. ബൈക്ക് മോഷണം പോയതിന് പരാതിയിൽ കളമശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. പഴയങ്ങാടി പോലീസിൻ്റെ പിടിയിലായ വാഹന മോഷ്ടാവിന് കോഴിക്കോട് കസബ, മലപ്പുറം എടവണ്ണ, നിലമ്പൂർ, പോത്തുകല്ലിൽ മൂന്ന് കേസും ആകെ ആറ് ബൈക്ക് മോഷണ കേസിലെ പ്രതിയാണ് പോലീസ് പിടിയിലായത്.അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *