April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • ന്യൂമാഹി എം.മുകുന്ദൻ പാർക്ക് :പ്രവേശന ഫീസ് കുറക്കണമെന്ന് മുസ്ലിം ലീഗ്

ന്യൂമാഹി എം.മുകുന്ദൻ പാർക്ക് :പ്രവേശന ഫീസ് കുറക്കണമെന്ന് മുസ്ലിം ലീഗ്

By editor on January 16, 2023
0 101 Views
Share

ന്യൂമാഹി എം.മുകുന്ദൻ പാർക്ക് :പ്രവേശന ഫീസ് കുറക്കണമെന്ന് മുസ്ലിം ലീഗ്

ന്യൂമാഹി: ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂമാഹി എം. മുകുന്ദൻ പാർക്കിലേക്കുള്ള പ്രവേശന ഫീസ് കുറക്കണമെന്ന് ന്യൂമാഹി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണക്കാരായ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത നിലവിലുള്ള പ്രവേശന ഫീസ് 50 രൂപയിൽ നിന്നു പരമാവധി കുറക്കണം. നേരത്തെ ഇക്കാര്യം മുസ്ലീം ലീഗ്, ജില്ലാ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആറ് മാസത്തിന് ശേഷം ഇക്കാര്യം പരിശോധിച്ച് പ്രവേശന ഫീസ് കുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നല്കിയിരുന്നു. എന്നാൽ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. പൊതുജനങ്ങൾക്കുണ്ടായ പരാതിയും പ്രതിഷേധവും കണക്കിലെടുത്താണ് മുസ്ലീം ലീഗ് ഈ ആവശ്യവുമായി മുമ്പാേട്ട് പോകുന്നത്.

ബലക്ഷയം നേരിടുന്ന മാഹി പാലത്തിൻ്റെ അപകടാവസ്ഥ പരിഗണിച്ച് പാലം ബലപ്പെടുത്താൻ അടിയന്തരമായി ശാസ്ത്രീയമായ നവീകരണ പ്രവൃത്തി നടത്തണമെന്നും ആവശ്യപ്പെട്ടു. അധികൃതർ അവഗണനയും അനാസ്ഥയും വെടിയണം.നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കാൻ വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യമുന്നയിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിലെ കോമത്ത് അലി സാഹിബ് ഹാളിൽ നടന്ന കൗൺസിൽ യോഗം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സിക്രട്ടറി അഡ്വ: കെ എ ലത്തീഫ് ചെയ്തു.
പി.സി. റിസാൽ അധ്യക്ഷത വഹിച്ചു.
റിട്ടേണിങ്ങ് ഓഫീസർ എ.കെ. അബൂട്ടി ഹാജി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ശാനിദ് മേക്കുന്ന്, പാലക്കൽ സാഹിർ,
ടി.എച്ച്. അസ്ലം, കെ. സുലൈമാൻ,
പി.പി. മുഹമ്മദലി, സി.കെ. മഹറൂഫ് എന്നിവർ പ്രസംഗിച്ചു.
ന്യൂമാഹി പഞ്ചായത്ത് മുസ്ലിം ലീഗിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ:
പി.സി. റിസാൽ (പ്രസി),
ടി.കെ. താജുദ്ധീൻ, എം.പി. ബഷീർ, ടി.കെ. അബ്ദുൾ റഹൂഫ് (വൈ.പ്രസി), ടി.എച്ച്. അസ്ലം (ജന. സെക്ര), അസ് ഘർ മധുരിമ, എം.നബീൽ, കെ.കെ.ഹാരിസ്,
സികെ മഹറൂഫ് (ട്രഷ).

Leave a comment

Your email address will not be published. Required fields are marked *