April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മലദ്വാരത്തിൽ ഗുളിക രൂപത്തിലാക്കി സ്വർണ്ണക്കടത്ത് : മംഗലാപുരം സ്വദേശി അറസ്റ്റിൽ

മലദ്വാരത്തിൽ ഗുളിക രൂപത്തിലാക്കി സ്വർണ്ണക്കടത്ത് : മംഗലാപുരം സ്വദേശി അറസ്റ്റിൽ

By editor on January 21, 2023
0 157 Views
Share

മലദ്വാരത്തിൽ ഗുളിക രൂപത്തിലാക്കി സ്വർണ്ണക്കടത്ത് : മംഗലാപുരം സ്വദേശി അറസ്റ്റിൽ :
സ്വർണ്ണം പുറത്തെടുത്തത് 24 മണിക്കൂർ നേരം ഡോക്ടർമാർ നടത്തിയ പരിശ്രമത്തിനൊടുവിൽ        കണ്ണൂർ: മലദ്വാരത്തിൽ ഗുളിക രൂപത്തിലാക്കി സ്വർണ്ണക്കടത്ത് കണ്ണൂർ വിമാനത്താവളത്തിൽ മംഗലാപുരം സ്വദേശി അറസ്റ്റിൽ .സ്വർണ്ണം പുറത്തെടുത്തത് 24 മണിക്കൂർ നേരം ഡോക്ടർമാർ നടത്തിയ ശ്രമത്തിനൊടുവിൽ .  മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ ഗുളികകളുമായി അബുദാബിയിൽ നിന്നും വന്ന മംഗലാപുരം സിറ്റി ഹിദായത്ത് നഗറിലെ മുഹമ്മ സെനീർ മലർ ഹസനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ
അജിത് കുമാറിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ സ്‌ക്വാഡ് അംഗങ്ങളും മട്ടന്നൂർ എയർപോർട്ട് ഇൻസ്‌പെക്ടർ എ. കുട്ടികൃഷ്ണൻ, എസ് ഐ സന്തോഷ്‌, സാദിഖ്, ഷിജിൽ, സുധീർ , നൗഷാദ് ,സുജീഷ് മഹേഷ്‌ എയർപോർട്ടിലെ മറ്റു പോലീസുദ്യോഗസ്ഥരും എയർപോർട്ടിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കസ്റ്റംസിനു കൈമാറി. 24 മണിക്കൂർ നേരത്തെ പരിശ്രമത്തിലോടുവിലാണ് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സഹായത്തോടെ പ്രതിയുടെ ശരീരത്തിൽ നിന്നും പോലീസ് ഗുളികകൾ പുറത്തെടുത്തത്. പുറത്തെടുത്ത സ്വർണ മിസ്രിത രൂപത്തിലുള്ള ഗുളികകൾക്ക് 1071 ഗ്രാം തൂക്കം വരും

Leave a comment

Your email address will not be published. Required fields are marked *