April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • മലയാള കലാഗ്രാമത്തിൽ 12 കാരൻ്റെ ചിത്രപ്രദർശനം തുടങ്ങി

മലയാള കലാഗ്രാമത്തിൽ 12 കാരൻ്റെ ചിത്രപ്രദർശനം തുടങ്ങി

By editor on January 21, 2023
0 312 Views
Share

മലയാള കലാഗ്രാമത്തിൽ 12 കാരൻ്റെ ചിത്രപ്രദർശനം തുടങ്ങി
ന്യൂമാഹി: വടകര കടമേരിയിലെ 12 കാരൻ കെ.എസ്. പ്രഫുൽ കൃഷ്ണയുടെ 30 ചിത്രങ്ങളുടെ നാല് ദിവസത്തെ പ്രദർശനം കലാഗ്രാമത്തിൽ തുടങ്ങി.കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രഫുലിൻ്റെ രണ്ടാമത്തെ പ്രദർശനമാണിത്. രണ്ടാം ക്ലാസ് മുതൽ പ്രഫുൽ ചിത്രം വരക്കുന്നുണ്ട്. ചിത്രരചന അഭ്യസിച്ചിട്ടില്ല. അക്രിലിക്, പെൻസിൽ ഡ്രോയിങ്ങ് എന്നീ മാധ്യമങ്ങളിലാണ് രചന. വടകര ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സംസ്ഥാന തല ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്ങിനും കാർട്ടൂണിനും രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്.കടമേരി പടിഞ്ഞാറെക്കണ്ടി കരുണാകരൻ കടമേരിയുടെയും ഷീജയുടെയും മകനാണ്. വടകര യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ (യൂക്കോ) മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പ്രദർശനം നടത്തിയത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സി.പി അർജുനനെയും ചിത്രകാരൻ പ്രഫുലിനെയും എം.എൽ.എ. ഉപഹാരം നൽകി ആദരിച്ചു.പൂത്തോളിക്കണ്ടി മധുമോഹൻ അധ്യക്ഷത വഹിച്ചു. ഇ.പി സജീവൻ, ടി വി സുധീർ കുമാർ, രജിത് ആയഞ്ചേരി, സുരേഷ് കുടത്തിൽ, പ്രശാന്ത് ഒളവിലം, വിജയൻ ആവള,രാജീവ് അരൂർ എന്നിവർ പ്രസംഗിച്ചു. പ്രദർശനം24 ന് സമാപിക്കും.

Leave a comment

Your email address will not be published. Required fields are marked *