April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ

ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ

By editor on January 23, 2023
0 146 Views
Share

സംസ്ഥാനത്ത്‌ റേഷൻ കാർഡുകൾ ക്രമാതീതമായി വർധിച്ചപ്പോഴും ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാർ. ഇപ്പോൾ കിട്ടുന്ന ഭക്ഷ്യധാന്യം അപര്യാപ്‌തമാണെന്നിരിക്കെയാണ്‌ പി എം ജി കെ എ വൈ പദ്ധതി നിർത്തലാക്കിയത്‌. ഇതോടെ മാസം 77,400 ടൺ ഭക്ഷ്യധാന്യമാണ്‌ കേരളത്തിന്‌ നഷ്ടമാവുന്നത്.സംസ്ഥാനത്ത്‌ 93,22,243 റേഷൻ കാർഡാണുള്ളത്‌. 2013ൽ ഭക്ഷ്യ ഭദ്രതാ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇത്‌ 81 ലക്ഷമായിരുന്നു. ഇപ്പോൾ 12 ലക്ഷത്തിന്റെ വർധന. ജനസംഖ്യ 3.51 കോടിയായും ഉയർന്നു. ഇതിന്‌ പുറമെ ലക്ഷക്കണക്കിന്‌ അതിഥി തൊഴിലാളികളുമുണ്ട്.

കേരളത്തിന്‌ വർഷം 14.25 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ് കേന്ദ്രം നൽകുന്നത്‌. കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ 2020 ഏപ്രിൽ മുതൽ പിഎംജികെഎവൈ വിഹിതമായി 9,28,800 ടൺ ഭക്ഷ്യധാന്യം അനുവദിച്ചിരുന്നു. കഴിഞ്ഞമാസം മുതൽ ഇത്‌ പൂർണമായും കേന്ദ്രം നിർത്തലാക്കി.

Leave a comment

Your email address will not be published. Required fields are marked *