April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ ജീനോ മാപ്പിങ് ഫലപ്രദം: യുഎഇ സമ്മിറ്റ്

കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ ജീനോ മാപ്പിങ് ഫലപ്രദം: യുഎഇ സമ്മിറ്റ്

By editor on January 24, 2023
0 84 Views
Share

കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ ജീനോ മാപ്പിങ് ഫലപ്രദം: യുഎഇ സമ്മിറ്റ്.

ദുബായ്ഃ ഒളിമ്പിക്സ് അടക്കമുള്ള രാജ്യാന്തര കായികമേളയിൽ പങ്കെടുക്കുന്ന മിക്ക മത്സരാർത്ഥികളും ജീനോം. മാപ്പിങ് വഴി. മികച്ച കായിക ക്ഷമത തിരിച്ചറിഞ്ഞുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും. ദുബായിൽ നടന്ന ജീനോമിക് സമ്മിറ്റ് അഭിപ്രായപ്പെട്ടു. കായികക്ഷമത, ഫ്ലക്സിബിലിറ്റി, അത്‌ലറ്റിക് കപ്പാസിറ്റി, സ്പോർട്സിനോടുള്ള ജനിതക താൽപര്യം തുടങ്ങിയ ഒട്ടേറെ കഴിവുകൾ ജീനോം മാപ്പിങ് വഴി കണ്ടെത്താൻ ആകും, അതിൽ മികച്ച വരെ തെരഞ്ഞെടുത്തു കൊണ്ട് പ്രത്യേക പരിശീലനം നൽകിയാൽ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന കായികതാരങ്ങളായി വളർത്താമെന്നും സമ്മിറ്റ് ഉദ്ഘാടനം ചെയ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക് മെഡിസിൻ ഡീൻ ഡോ സുൽഫിക്കർ അലി അഭിപ്രായപ്പെട്ടു. കായികക്ഷമതക്ക് മുൻഗണന നൽകുന്ന ഭക്ഷണക്രമത്തെ ന്യൂട്രി ജിനോമിക്സ് വഴി കണ്ടെത്താനാകും. ഇവക്ക് പുറമേ അക്കാദമിക മികവുകളെ സൂചിപ്പിക്കുന്ന ഐക്യു ഇ ക്യു തുടങ്ങിയ ഒട്ടേറെ വിവരങ്ങളും കരിയർ മാപ്പിങ്ങിനോട് ബന്ധപ്പെട്ട ജനിതക സ്ക്രീനിംഗുകളും ലോകത്ത് പല വികസിത രാജ്യങ്ങളിലും നടക്കുന്നുണ്ട്. ഇത്തരം സാങ്കേതികവിദ്യകൾ സാധാരണക്കാരിലേക്ക് എത്തിച്ചു നൽകിയാൽ രാജ്യത്തിനും സമൂഹത്തിനും അത് മികച്ച സംഭാവനകൾ നൽകാൻ പര്യാപ്തമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇ കരാട്ടെ ഫെഡറേഷൻ ചീഫ് കോഡിനേറ്റർ സി വി ഉസ്മാൻ ഉപഹാരം സമർപ്പിച്ചു. ഗൾഫ് രാജ്യങ്ങളിൽ ടാലൻറ് ജിനോമിക്സ് ടെസ്റ്റുകൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് ദുബായിൽ ഡോക്ടർമാർക്കായി സമ്മിറ്റ് സംഘടിപ്പിച്ചത്.

ഫോട്ടോ. ദുബായിൽ നടന്ന ജീനോമിക് സമ്മിറ്റിൽ യുഎഇ കരാട്ട ഫെഡറേഷൻ ചീഫ് കോഡിനേറ്റർ സി വി ഉസ്മാൻ, ഡോ സുൽഫിക്കർ അലിക്ക് ഉപഹാരം നൽകുന്നു.

Leave a comment

Your email address will not be published. Required fields are marked *