April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങൾ ചർച്ച ചെയ്ത് നാദാപുരത്ത് വനിതാ ഗ്രാമസഭ സംഘടിപിച്ചു

സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങൾ ചർച്ച ചെയ്ത് നാദാപുരത്ത് വനിതാ ഗ്രാമസഭ സംഘടിപിച്ചു

By editor on January 24, 2023
0 127 Views
Share

സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങൾ ചർച്ച ചെയ്ത് നാദാപുരത്ത് വനിതാ ഗ്രാമസഭ സംഘടിപിച്ചു :-
നാദാപുരം ഗ്രാമപഞ്ചായത്തിൽ 2023- 24 വർഷത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി വനിതാ ഗ്രാമസഭാ സംഘടിപ്പിച്ചു. ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങളും ,ചെറുപ്പത്തിലെ വൈധവ്യം അനുഭവിക്കേണ്ടി വന്ന സ്ത്രീകളുടെ പ്രശ്നങ്ങളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. സ്ത്രീ സുരക്ഷാ പദ്ധതികൾ, സ്ത്രീകളിൽ വിളർച്ച ഇല്ലാതാക്കാനുള്ള പദ്ധതികൾ,സഞ്ചരിക്കുന്ന പുസ്തകശാല, വനിതാ സംരംഭക പദ്ധതികൾ, വാർഡ് തലത്തിൽ കൗൺസിലിംഗ് കേന്ദ്രങ്ങൾ,കുടുംബശ്രീ സ്ത്രീകൾ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് കൃത്യമായ വിപണി സൗകര്യം എന്നീ ആവശ്യങ്ങൾ വനിതാ ഗ്രാമസഭയിൽ ഉന്നയിക്കപ്പെട്ടു.വനിതാ ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.വനിതാ ഘടക പദ്ധതിയിൽ നടപ്പിലാക്കാൻ കഴിയുന്ന നൂതന പദ്ധതികളെ കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് സംസാരിച്ചു.പത്താം വാർഡ് മെമ്പർ നിഷ മനോജ്, സിഡിഎസ് ചെയർപേഴ്സൺ പി റീജ, വുമൺ ഫെസിലിറ്റേറ്റർ പ്രിൻസി ബാനു എന്നിവർ സംസാരിച്ചു. വനിത ഘടക പദ്ധതിയിൽ അടുത്ത വർഷത്തേക്ക് 23ലക്ഷം രൂപയാണ് ഗ്രാമ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്

Leave a comment

Your email address will not be published. Required fields are marked *