April 16, 2025
  • April 16, 2025
Breaking News
  • Home
  • THALASSERY
  • എസ്.എസ്.സി. പരീക്ഷ മലയാളത്തിലും എഴുതാം*

എസ്.എസ്.സി. പരീക്ഷ മലയാളത്തിലും എഴുതാം*

By editor on January 24, 2023
0 106 Views
Share

*എസ്.എസ്.സി. പരീക്ഷ മലയാളത്തിലും എഴുതാം*

_മൾട്ടി ടാസ്‌കിങ് പരീക്ഷ 15 ഭാഷകളിൽ നടത്താൻ തീരുമാനം_

ന്യൂഡൽഹി : സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ മൾട്ടി ടാസ്കിങ് (സാങ്കേതികേതര) പരീക്ഷ 2022, ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ, മലയാളം ഉൾപ്പെടെ 13 ഭാഷകളിൽകൂടി നടത്തുമെന്ന് പരീക്ഷ ഏജൻസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ഉറുദു, തമിഴ്, തെലുഗു, കന്നഡ, അസമീസ്, ബംഗാളി, ഗുജറാത്തി, കൊങ്കണി, മണിപ്പുരി (കൂടാതെ മെയ്തി), മറാത്തി, ഒഡിയ, പഞ്ചാബി തുടങ്ങിയവയാണ് മറ്റ് പ്രാദേശികഭാഷകൾ.

വിവിധ മന്ത്രാലയങ്ങളിലെയും / കേന്ദ്ര വകുപ്പുകളിലെയും എല്ലാ ഗ്രൂപ്പ് ബി (നോൺ-ഗസറ്റഡ്), ഗ്രൂപ്പ് സി (നോൺ ടെക്‌നിക്കൽ) തസ്തികകളിലേക്കുള്ള നിയമനം എസ്.എസ്.സി. വഴിയാകും. കമ്മിഷൻ നടത്തുന്ന പരീക്ഷകളുടെ മാധ്യമം സാധാരണയായി ഹിന്ദിയും ഇംഗ്ലീഷുമാണ്.

Leave a comment

Your email address will not be published. Required fields are marked *