April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • തെരുവ് നായ ശല്യം രൂക്ഷം ജനം ഭീതിയിൽ

തെരുവ് നായ ശല്യം രൂക്ഷം ജനം ഭീതിയിൽ

By editor on January 24, 2023
0 93 Views
Share

*തെരുവ് നായ ശല്യം രൂക്ഷം ജനം ഭീതിയിൽ*

ന്യൂമാഹി
ന്യൂ മാഹി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം അതിരൂക്ഷം. ഭീതി കൂടാതെ റോഡിലിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്.
ആക്രമണകാരികളായ നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മാഹിപ്പാലം, എം എം ഹയർ സെക്കൻഡറി സ്കൂൾ , കല്ലായി അങ്ങാടി, മമ്മിമുക്ക്, പെരിങ്ങാടി ഗേറ്റ്, പോസ്റ്റാഫീസ് പരിസരം, വേലായുധൻ മൊട്ട, മങ്ങാട് മണ്ട ബസാർ, റേഷൻ പീടിക എന്നിവിടങ്ങളിലെല്ലാം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
റോഡുകളിൽ കൂട്ടമായി നിൽക്കുന്ന തെരുവ് നായ്ക്കൾ വാഹനങ്ങൾ അടുത്തെത്തുമ്പോൾ ഓടിയടുക്കുന്നതും വെപ്രാളത്തിനിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും പതിവാകുകയാണ്.
പുലർച്ചെ ജോലിപോകുന്നവരും , വ്യായാമത്തിനുപോകുന്നവരും നായശ്യലം മൂലം പൊറുതി മൂട്ടിയിരിക്കുകയാണ്……
സ്ത്രീകളും, ചെറിയ കുട്ടികളും, വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്……
തെരുവ് നായ്ക്കളെ പിടികൂടാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പഞ്ചായത്ത് അധികൃതർ, വെറ്ററിനറി ആശുപത്രി അധികൃതർ എന്നിവർ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *