April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി. അബ്ദുറഹ്മാന്* *Published;30-01-2023 തിങ്കൾ*

ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി. അബ്ദുറഹ്മാന്* *Published;30-01-2023 തിങ്കൾ*

By editor on January 30, 2023
0 92 Views
Share

*ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി. അബ്ദുറഹ്മാന്*

*Published;30-01-2023 തിങ്കൾ*

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൈവശം വെച്ചിരുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് നൽകി. മുഖ്യമന്ത്രിതന്നെ ഈ വകുപ്പ് കൈകാര്യം ചെയ്യണമെന്ന് രണ്ടാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ ചില സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മന്ത്രി അബ്ദുറഹ്മാന് അധിക ചുമതലയായി ലഭിച്ച ഫിഷറീസ് സജി ചെറിയാൻ മന്ത്രിസഭയിൽ മടങ്ങിയെത്തിയതോടെ മടക്കിനൽകിയിരുന്നു. ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രിക്കായിരിക്കുമെന്ന വ്യക്തതയും ഇപ്പോൾ വരുത്തി. നേരത്തേ ഇതു വ്യക്തമാക്കിയിരുന്നില്ല.

പൊതുവെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതു പ്രവർത്തിച്ചുവന്നത്. മറ്റു മന്ത്രിമാർക്ക് കൊടുക്കാത്ത എല്ലാ വകുപ്പും മുഖ്യമന്ത്രിക്ക് കീഴിലാണ് വരുന്നത്.

Leave a comment

Your email address will not be published. Required fields are marked *