April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • പയ്യന്നൂര്‍:പയ്യന്നൂരില്‍ വന്‍ നിരോധിത പുകയില ഉല്പന്ന വേട്ട. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പയ്യന്നൂര്‍:പയ്യന്നൂരില്‍ വന്‍ നിരോധിത പുകയില ഉല്പന്ന വേട്ട. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

By editor on February 3, 2023
0 138 Views
Share

പയ്യന്നൂര്‍:പയ്യന്നൂരില്‍ വന്‍ നിരോധിത പുകയില ഉല്പന്ന വേട്ട. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഡ്രൈവർ
ഇരിട്ടി കീഴൂര്‍കുന്നിലെ കെ.മുഹമ്മദലി(51), പേരാവൂർ മുരിങ്ങോടിപെരുമ്പുന്നയിലെ സി.കബീര്‍(32), ഇരിട്ടിപുന്നാട് സ്വദേശി കെ.വി.മുജീബ്(42) എന്നിവരാണ് പിടിയിലായത്.

ഇന്നുപുലര്‍ച്ചെ മൂന്നരയോടെ ദേശീയ പാതയിൽപെരുമ്പയിൽ നടത്തിയ വാഹന പരിശോധനയിലാണ് വന്‍ നിരോധിത പുകയില ഉല്പന്ന ശേഖരം പിടികൂടിയത്.പ്ലാസ്റ്റിക് ഷീറ്റ് പൊതിഞ്ഞ് കെ.എൽ.58.എ.സി. 163 നമ്പർ പിക് അപ്പിൽ 28 ചാക്കുകളിലായി കടത്തുകയായിരുന്ന കൂൾ ലിപ്, ഫിൽട്ടർ, ഹാൻസ് തുടങ്ങി 34,000 പാക്കറ്റ് ലഹരിസാധനങ്ങളാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ റൂറൽ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങളായ ഗ്രേഡ് എസ് ഐ.ജിജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനേഷ്, ശ്രീജിത്ത്, സി പി ഒ അനൂപ്‌ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
മത്സ്യവണ്ടിയെന്ന വ്യാജേന മീന്‍ കൊണ്ടുപോകുന്ന ബോക്‌സുകള്‍ അടുക്കി കയറ്റിയതിനിടയിലായിരുന്നു 28 ചാക്കുകളിലായി പുകയില ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ചു വെച്ചിരുന്നത്.കര്‍ണാടകയില്‍നിന്നും ഇരിട്ടി ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു വാഹനമുള്‍പ്പെടെ മൂവര്‍ സംഘം പോലീസിന്റെ പിടിയിലായത്.

വാഹനത്തിന്റെ നമ്പര്‍ മറയുന്ന രീതിയിലുള്ള ബംബര്‍ വാഹനത്തിന് മുന്നില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ച നിലയിലായിരുന്നു.നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി കടത്തി വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു വാഹനം കസ്റ്റഡിയിലെടുത്തു.

Leave a comment

Your email address will not be published. Required fields are marked *