April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം*

പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം*

By editor on February 4, 2023
0 125 Views
Share

*പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം*

*Published:04-02-2023 ശനി*

സംസ്ഥാന സാക്ഷരതാമിഷന്റെ വിവിധ തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. മാര്‍ച്ച് 15 വരെയാണ് രജിസ്റ്റര്‍ ചെയ്യാം. ഏഴാം തരം വിജയിച്ച , 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താം തരം തുല്യതക്ക് അപേക്ഷിക്കാം.100 രൂപ രജിസ്ട്രേഷന്‍ ഫീസും 1850 രൂപ കോഴ്സ് ഫീസും ഉള്‍പ്പെടെ 1950 രൂപയാണ് ആകെ ഫീസ്. 2019 വരെ പത്താംതരം പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 10ആം ക്ലാസ് വിജയിച്ച 22 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിന് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസ് 300 രൂപയും, കോഴ്സ് ഫീസ് 2300 രൂപയും ഉള്‍പ്പെടെ 2600 രൂപയാണ് ഫീസ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വഴി ചേരുന്നവര്‍ സെക്രട്ടറിമാരുടെ കത്ത് ഹാജരാക്കിയാല്‍ മതി. സംവരണാനുകൂല്യമുള്ള പഠിതാക്കള്‍ക്ക് ഫീസ് ഇളവ് ലഭിക്കുന്നതിന് പര്യാപ്തമായ രേഖകള്‍ ഹാജറാക്കണം 40ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി കോഴ്സിന് ചേരാം.
നാലാംതരം,ഏഴാംതരം തുല്യതാ കോഴ്സുകളിലെ പുതിയ ബാച്ചുകളിലേക്കും സാക്ഷരതാ പഠനത്തിനും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. കോഴ്സുകളില്‍ ചേരുന്നവര്‍ക്ക് പാഠപുസ്തകങ്ങളും അവധിദിവസ സമ്പര്‍ക്ക ക്ലാസുകളും ലഭിക്കും. കേരള സംസ്ഥാന സാക്ഷരതാമിഷന്റെ സോഫ്റ്റ് വെയര്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍, മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ നിന്നും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സാക്ഷരതാമിഷന്‍ വിദ്യാകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍. 04832734670

Leave a comment

Your email address will not be published. Required fields are marked *