April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • പേവിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധം കേരളാ പോലീസ്

പേവിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധം കേരളാ പോലീസ്

By editor on February 5, 2023
0 164 Views
Share

പേവിഷബാധയേറ്റകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുന്നുവെന്ന തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.
ജനുവരി 26 ന് റിപ്പബ്ലിക്ക്ദിന പരേഡിന് ശേഷമുള്ള പരിപാടിക്കിടെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് കൂടിയായ വിദ്യാർത്ഥിക്ക് സുഖമില്ലാതാവുകയും ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു. അസുഖത്തിന്റെ ഭാഗമായി കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം ഉണ്ടാക്കുകയുമായിരുന്നു.
ഈ ദൃശ്യങ്ങളാണ് ആംബുലൻസിൽ ഉണ്ടായിരുന്ന ആൾ പകർത്തിയത്. ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു

Leave a comment

Your email address will not be published. Required fields are marked *