April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • അറവുശാലകളുടെ ലൈസന്‍സിംഗ് നടപടികള്‍ കര്‍ശനമാക്കും’: മന്ത്രി എം ബി രാജേഷ്*

അറവുശാലകളുടെ ലൈസന്‍സിംഗ് നടപടികള്‍ കര്‍ശനമാക്കും’: മന്ത്രി എം ബി രാജേഷ്*

By editor on February 5, 2023
0 106 Views
Share

*’അറവുശാലകളുടെ ലൈസന്‍സിംഗ് നടപടികള്‍ കര്‍ശനമാക്കും’: മന്ത്രി എം ബി രാജേഷ്*

തിരുവനന്തപുരം: ഒരു നിയന്ത്രണവുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ അറവുശാലകളെക്കുറിച്ചുള്ള ഇടപെടലുമായി സര്‍ക്കാര്‍.

അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന നടപടികള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. നഗരസഭകളുടെ കീഴില്‍ അറവുശാല കേന്ദ്രങ്ങള്‍ ഉടന്‍ കൊണ്ടുവരും. അറവുശാലകളുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിക്കും. മാലിന്യ സംസ്‌കരണം യഥാവിധി നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി.

കൃത്യമായ നിയമവും കര്‍ശന മാനദണ്ഡവുമുണ്ടായിട്ടും സംസ്ഥാനത്തെ ഭൂരിപക്ഷം അറവുശാലകളും യാതൊരു നിയന്ത്രണവുമില്ലാതെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഹോട്ടലുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും നടപടിയും കര്‍ശനമാക്കുമ്ബോഴും മാംസാഹാരം എവിടെ നിന്ന് എത്തുന്നുവെന്ന് പരിശോധിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടക്കുന്നില്ല എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *