April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • ഓപ്പറേഷന്‍ ആഗ്: സംസ്ഥാനത്താകെ പിടിയിലായത് 2069 ഗുണ്ടകള്‍*

ഓപ്പറേഷന്‍ ആഗ്: സംസ്ഥാനത്താകെ പിടിയിലായത് 2069 ഗുണ്ടകള്‍*

By editor on February 5, 2023
0 83 Views
Share

*ഓപ്പറേഷന്‍ ആഗ്: സംസ്ഥാനത്താകെ പിടിയിലായത് 2069 ഗുണ്ടകള്‍*

സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടി പൊലീസ്. ഓപ്പറേഷൻ ആഗിലൂടെ വിവിധ ജില്ലകളിൽ നിന്ന് ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളുമടക്കം 2069 ഗുണ്ടകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗുണ്ടാ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യാൻ ഡിജിപി 13ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ, കരുതൽ തടങ്കൽ വേണ്ട സാമൂഹ്യ വിരുദ്ധർ, ലഹരി കേസ് പ്രതികൾ എന്നിവര്‍ക്കെതിരെ അരിച്ചു പെറുക്കി നടപടിയെടുക്കാനാണ് നിർദേശം. കഴിഞ്ഞ രണ്ട് ദിവസം നീണ്ട സംസ്ഥാന വ്യാപക തെരിച്ചലിലാണ് ഗുണ്ടകള്‍ പിടിയിലായത്. കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒളിവിൽ കഴിഞ്ഞിരുന്നവർ, വിവിധ കേസിലെ വാറണ്ട് പ്രതികള്‍, നല്ലനടപ്പിന് ബോണ്ടുവച്ചിട്ടും ലംഘിച്ചവർ എന്നിവരെ പൊലീസ് റിമാൻഡ് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *