April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • അതിഥി തൊഴിലാളി ലേബര്‍ ക്യാമ്പുകളില്‍ പരിശോധന*

അതിഥി തൊഴിലാളി ലേബര്‍ ക്യാമ്പുകളില്‍ പരിശോധന*

By editor on February 5, 2023
0 101 Views
Share

*അതിഥി തൊഴിലാളി ലേബര്‍ ക്യാമ്പുകളില്‍ പരിശോധന*

തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി അതിഥി തൊഴിലാളി ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തി. വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നൂറില്‍പരം സ്ഥലങ്ങളും ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

4368 അതിഥി തൊഴിലാളികളെയും 586 തദ്ദേശീയരായ തൊഴിലാളികളെയും ഉദ്യോഗസ്ഥര്‍ നേരിട്ടു കണ്ടു. നിര്‍മ്മാണ മേഖലയില്‍ ഇവര്‍ക്ക് നല്‍കുന്ന സുരക്ഷാ ക്രമീകരണങ്ങളും അതിഥി തൊഴിലാളികള്‍ക്ക് അനുവദിച്ചിരിക്കുന്ന താമസസൗകര്യവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും പരിശോധിച്ചു. ഈ പരിശോധനയില്‍ ശോചനീയമായ താമസസൗകര്യത്തില്‍ പാര്‍ത്തിരുന്ന അതിഥിതൊഴിലാളികളെ അവിടെനിന്നും മാറ്റി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് നല്‍കുന്ന ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും നിലവിലെ ക്യാമ്പുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ കുറവ് കണ്ടെത്തിയിടങ്ങളില്‍ ആയത് അടിയന്തരമായി പരിഹരിക്കുന്നതിന് തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു

Leave a comment

Your email address will not be published. Required fields are marked *