April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • തുര്‍ക്കിയിലും സിറിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍മരണം 4000 കടന്നു;

തുര്‍ക്കിയിലും സിറിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍മരണം 4000 കടന്നു;

By editor on February 7, 2023
0 129 Views
Share

*തുര്‍ക്കിയിലും സിറിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍മരണം 4000 കടന്നു; കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി ആയിരങ്ങള്‍; രക്ഷാദൗത്യം ദുഷ്​കരം*

തുര്‍ക്കിയിലും സിറിയയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണം 4000 കടന്നു. ആയിരക്കണക്കിനുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പ്രസിഡന്റ് റസിപ് തയിപ് എര്‍ദോഗന്‍ അറിയിച്ചു. കനത്ത മഴയും മഞ്ഞും സിറിയയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. മരണസംഖ്യ എട്ടുമടങ്ങ് വര്‍ധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. തുര്‍ക്കിയില്‍ 24 കിലോമീറ്റര്‍ ചുറ്റളവില്‍ 10 പ്രവിശ്യകളെ ഭൂചലനം ബാധിച്ചു. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ തുര്‍ക്കിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ദൗത്യസംഘം ദുരന്തസ്ഥലത്തേയ്ക്ക് തിരിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് രണ്ട് ശക്തമായ ഭൂചലനങ്ങള്‍ തുര്‍ക്കി, സിറിയ അതിര്‍ത്തിയിലുണ്ടായത്.

Leave a comment

Your email address will not be published. Required fields are marked *