April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • ആശുപത്രി അക്രമണംഃ ഐ എം എ സെമിനാർ വ്യാഴാഴ്ച.

ആശുപത്രി അക്രമണംഃ ഐ എം എ സെമിനാർ വ്യാഴാഴ്ച.

By editor on February 7, 2023
0 114 Views
Share

ആശുപത്രി അക്രമണംഃ ഐ എം എ സെമിനാർ വ്യാഴാഴ്ച.
*****************
കണ്ണൂർ. ആശുപത്രി അക്രമണങ്ങളെ തടയാനും ആശുപത്രികളെ സുരക്ഷിത മേഖലയാക്കി പ്രഖ്യാപിക്കാനുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ)സംസ്ഥാനതലത്തിൽ നടത്തുന്ന ബോധവൽക്കരണത്തിന്റെ ഭാഗമായി. സംഘടിപ്പിക്കുന്ന ചർച്ച സെമിനാർ വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് കണ്ണൂർ ഐ എം എ ഹാളിൽ നടക്കും. ആശുപത്രികൾ ആക്രമിക്കപ്പെടുകയും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും കയ്യേറ്റത്തിന് വിധേയമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയാക്കി പ്രഖ്യാപിക്കണം എന്ന ആവശ്യം വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് ഐ എം എ സെമിനാർ സംഘടിപ്പിക്കുന്നത്. ഐ എം എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ജോസഫ് ബെനവന്‍ വിഷയാവതരണം നടത്തും. ഡോ ബാലകൃഷ്ണ പൊതുവാൾ മോഡറേറ്റർ ആയിരിക്കും.
സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഡിസിസി പ്രസിഡണ്ട്, മാർട്ടിൻ ജോറ്ജ്ജ്, സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്, ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസൻ.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കരീം ചേലേരി, മാധ്യമപ്രവർത്തകൻ രഞ്ജിത്ത് ചാത്തോത്, ബാർ കൗൺസിൽ പ്രസിഡണ്ട് അഡ്വ ഇ പി ഹംസക്കുട്ടി. സാമൂഹ്യപ്രവർത്തകൻ വിജയകുമാർ ബ്ലാത്തൂർ, ഐഎംഎ ഭാരവാഹികളായ ഡോ വി സുരേഷ്, ഡോ രാജ്മോഹൻ, ഡോ സുൽഫിക്കർ അലി പ്രസംഗിക്കും.

Leave a comment

Your email address will not be published. Required fields are marked *