April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2023-24 കരട് പദ്ധതി രേഖ കൗണ്‍സില്‍ അംഗീകരിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2023-24 കരട് പദ്ധതി രേഖ കൗണ്‍സില്‍ അംഗീകരിച്ചു.

By editor on February 10, 2023
0 118 Views
Share

*കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2023-24 കരട് പദ്ധതി രേഖ കൗണ്‍സില്‍ അംഗീകരിച്ചു.*

വിവിധ വികസന മേഖലകളെ അടിസ്ഥാനപ്പെടുത്തി 19 വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നും 55 വാര്‍ഡ് കമ്മിറ്റികളില്‍ നിന്നും ഉന്നയിച്ച ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി വികസന സെമിനാറില്‍ ചര്‍ച്ചക്കും അഭിപ്രായത്തിനുമായി തയ്യാറാക്കിയ 2023-24 വര്‍ഷത്തേക്കുള്ള കരടു പദ്ധതി രേഖക്ക് ഇന്ന് ചേർന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.

2023-24 വർഷത്തേക്കുള്ള വാർഷിക പദ്ധക്കായി കണ്ണൂർ കോർപറേഷന്റെ സംസ്ഥാന ബജറ്റ് വിഹിതം താഴെ പറയും പ്രകാരമാണ്.

വികസന ഫണ്ട് – (സാധാരണ വിഹിതം) – 52,01,89,000/- രൂപ.
പട്ടികജാതി പ്രത്യേക ഘടക പദ്ധതി – 3,68,13,000/- രൂപ.
പട്ടിക വര്‍ഗ്ഗ ഉപ പദ്ധതി – 35,37,000/- രൂപ.
ആകെ – 56,05,39,000/- രൂപ.

മെയിന്‍റനന്‍സ് ഗ്രാന്‍റ് (റോഡിതരം) – 4,03,98,000/- രൂപ.
മെയിന്‍റനന്‍സ് ഗ്രാന്‍റ് (റോഡ്) – 10,63,28,000/- രൂപ.
ആകെ മെയിന്‍റനന്‍സ് ഫണ്ട് – 14,67,26,000/- രൂപ.

കഴിഞ്ഞ വര്‍ഷം ലഭിച്ച സംസ്ഥാന സര്‍ക്കാര്‍ ബജറ്റു വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വികസന ഫണ്ട് ഇനത്തില്‍ സാധാരണ വിഹിതം 1,50,98,505/- രൂപയും പട്ടികജാതി പ്രത്യേക ഘടക പദ്ധതിക്ക് 15,88,695/- രൂപയും പട്ടിക വര്‍ഗ്ഗ ഉപ പദ്ധതിക്ക് 25,16,800/- രൂപയും മൊത്തം 1,92,04,000/- രൂപ കുറവാണ് ഉള്ളത്.

അതുപോലെ മെയിന്‍റനന്‍സ് ഗ്രാന്‍റ് (റോഡിതരം) 74,91,000/- രൂപയും മെയിന്‍റനന്‍സ് ഗ്രാന്‍റ് (റോഡ്)2,78,49,000/- രൂപയും കുറവാണ്.

ലഭ്യമാകുന്ന വികസന ഫണ്ട് 56,05,39,000/- രൂപയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പാര്‍പ്പിടത്തിനുള്ള ലൈഫ് പദ്ധതിക്കായി 11,21,07,800/- രൂപയും ഉല്‍പ്പാദന മേഖലയ്ക്ക് 4,16,15,120/- രൂപയും വനിതാ ഘടക പദ്ധതിക്ക് 4,56,50,120/- രൂപയും കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗ വിഭാഗം എന്നിവര്‍ക്ക് 2,28,25,060/- രൂപയും വയോജന ക്ഷേമത്തിന് 2,28,25,060/- രൂപയും ഏറ്റവും കുറഞ്ഞത് മാറ്റിവെക്കുന്നതിന് കരട് പദ്ധതി നിര്‍ദ്ദേശിക്കുന്നു.

കൂടാതെ അംഗണവാടി പോഷകാഹാരം, വിദ്യാഭ്യാസ മേഖലയിലെ എസ്.എസ്.കെ, പാലിയേറ്റീവ് കെയര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, ആശ്രയ, അതിദരിദ്രര്‍ക്കുള്ള മൈക്രോപ്ലാന്‍, പദ്ധതി ആസൂത്രണ മോണിറ്ററിംഗ് തുടങ്ങിയ അനിവാര്യ ഇനങ്ങള്‍ക്ക് 4,20,00,000/- രൂപ നീക്കിവെക്കേണ്ടതുണ്ട്.

ഇവ കഴിച്ച് വികസന ഫണ്ട് 27,35,15,840/- രൂപയോടൊപ്പം ലഭ്യമാകുന്ന തനത് ഫണ്ടും ഉൾപ്പെടെ മറ്റ് മേഖലകള്‍ക്കായി ചെലവഴിക്കും.

Leave a comment

Your email address will not be published. Required fields are marked *