April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കെഎംസിസി തുല്യത ഇല്ലാത്ത പ്രസ്ഥാനം അബ്ദുറഹ്മാൻ രണ്ടത്താണി കാരുണ്യ സേവന രംഗത്ത് പകരം വെക്കാനില്ലാത്ത തുല്യതയില്ലാത്ത പ്രസ്ഥാനമാണ്

കെഎംസിസി തുല്യത ഇല്ലാത്ത പ്രസ്ഥാനം അബ്ദുറഹ്മാൻ രണ്ടത്താണി കാരുണ്യ സേവന രംഗത്ത് പകരം വെക്കാനില്ലാത്ത തുല്യതയില്ലാത്ത പ്രസ്ഥാനമാണ്

By editor on February 13, 2023
0 116 Views
Share

കെഎംസിസി തുല്യത ഇല്ലാത്ത പ്രസ്ഥാനം
അബ്ദുറഹ്മാൻ രണ്ടത്താണി

കാരുണ്യ സേവന രംഗത്ത് പകരം വെക്കാനില്ലാത്ത
തുല്യതയില്ലാത്ത പ്രസ്ഥാനമാണ്
മുസ്ലിംലീഗിന്റെ പ്രവാസി സംഘടനയായ
കെഎംസിസി എന്ന്‌
സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി അഭിപ്രായപ്പെട്ടു
ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന ശീർഷകത്തിൽ
കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കെഎംസിസി സംഗമം ബാഫഖി സൗത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രവാസത്തിന്റെ പ്രയാസത്തിലും
കണ്ണൂർ ജില്ലാ മുസ്ലിം ലീഗിന്റെ എല്ലാ പരിപാടികളിലും
പരിപൂർണ്ണ പിന്തുണ നൽകുന്ന
കെഎംസിസി പ്രസ്ഥാനത്തെ
ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
അബ്ദുൽ കരീം ചേലേരി അനുമോദിച്ചു
പ്രവാസി സംഗമത്തിൽ
ഇബ്രാഹിംകുട്ടി തിരുവട്ടൂർ അധ്യക്ഷതവഹിച്ചു
അബ്ദുല്ല പാലേരി ( ജിദ്ദ ) അബൂബക്കർ
(മസ്കത്ത്) ടിവി അബ്ദുൽ ഖാദർ ഹാജി
( ബഹറിൻ ) ടിപി അബ്ബാസ് ഹാജി( ദുബായ് )
മുഹമ്മദ് മാട്ടൂൽ( സലാല )
മജീദ് പയ്യന്നൂർ( റിയാദ്)
എന്നിവർ വിവിധ പ്രവേശകളെ പ്രതിനിധീകരിച്ച് സംസാരിച്ചു
ചടങ്ങിൽ
മുസ്ലിം ലീഗ് ജില്ലാ നേതാക്കളായ
കെ ടി സഹദുള്ള
അഡ്വക്കേറ്റ് എസ് മുഹമ്മദ്
എന്നിവർ സംബന്ധിച്ചു
കെഎംസിസി ജില്ലാ കോഡിനേറ്റർ
മുഹമ്മദ് വേങ്ങാട് സ്വാഗതവും സൈനുദ്ദീൻ ചേലേരി നന്ദിയും പറഞ്ഞു….

Leave a comment

Your email address will not be published. Required fields are marked *