April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • നാദാപുരത്ത് സുരക്ഷിതമായ ഭക്ഷണശാല,354 മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു:

നാദാപുരത്ത് സുരക്ഷിതമായ ഭക്ഷണശാല,354 മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു:

By editor on February 14, 2023
0 156 Views
Share

നാദാപുരത്ത് സുരക്ഷിതമായ ഭക്ഷണശാല,354 മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു:-

നാദാപുരം ഗ്രാമപഞ്ചായത്തിലെ കാറ്ററിംഗ് മേഖലയിലുള്ളവർക്ക് കേരള ഹോട്ടൽ & റസ്റ്റോറന്റ്, ബേക്കറി ,കൂൾബാർ & കാറ്ററിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ മൈക്രോ ഹെൽത്ത് ലാബിന്റെ സഹായത്തോടെ മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. 354 പേർക്കാണ് രക്ത പരിശോധന ,ശാരീരിക പരിശോധന ,കണ്ണ് പരിശോധന ,ലബോറട്ടറി പരിശോധന എന്നിവ നടത്തിയതിനുശേഷം സർക്കാർ നിർദ്ദേശപ്രകാരം മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. തുടർന്ന് ഈ മേഖലയിലുള്ളവർക്ക് ബോധവൽക്കരണവും സംഘടിപ്പിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി വിതരണം ചെയ്തു. കെ പി വിനോദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ ശുചിത്വ റേറ്റിങ്ങിനെ കുറിച്ച് സംസാരിച്ചു.പി ജാബിർ, വി പി റാഷിദ്, പി ആയിഷ, എ സുകേഷ്എന്നിവർ സംസാരിച്ചു.ഭക്ഷ്യമലിനീകരണം,രാസ മലിനീകരണം,ജൈവമലിനീകരണം എന്നിവ പൂർണ്ണമായും ഒഴിവാക്കി നാദാപുരത്ത് സുരക്ഷിത ഭക്ഷണശാലകൾ ഒരുക്കുക എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടിയാണ് പൊതു അവബോധനവും മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തിയത്.മുഴുവൻ ജീവനക്കാരും ഉടൻ തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥ മാക്കണമെന്ന് പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.

Leave a comment

Your email address will not be published. Required fields are marked *