April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • അണ്ടലൂരിൽ നാളെ മുതൽ 4 ദിവസം കോടിയേരി സ്മൃതി ചിത്ര-ഫോട്ടോ -എൽ.ഇ.ഡി.പ്രദർശനം

അണ്ടലൂരിൽ നാളെ മുതൽ 4 ദിവസം കോടിയേരി സ്മൃതി ചിത്ര-ഫോട്ടോ -എൽ.ഇ.ഡി.പ്രദർശനം

By editor on February 15, 2023
0 164 Views
Share

അണ്ടലൂരിൽ നാളെ മുതൽ 4 ദിവസം കോടിയേരി സ്മൃതി ചിത്ര-ഫോട്ടോ -എൽ.ഇ.ഡി.പ്രദർശനം — തലശ്ശേരി—- അണ്ടല്ലൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മൾട്ടിമീഡിയാ ആർട്ടിസ്റ്റ് ഫോറം നാലുനാൾ നീളുന്ന കോടിയേരി സ്മൃതി ചിത്ര ഫോട്ടോ -എൽ.ഇ.ഡി. പ്രദർശനം സംഘടിപ്പിക്കുന്നു – കേരള രാഷ്ട്രിയത്തിലെ സമാദരണിയനേതാവും  ജനകീയ വ്യക്തിത്വത്തിനുടമയുമായ കോടിയേരി ബാലകൃഷ്ണൻ്റെ ജിവിത രേഖകൾ ചിത്രങ്ങളായും ഫോട്ടോകളായും പ്രദർശന നഗരിക്കകത്തും വലിയ സ്ക്രീനിൽ പുറത്ത് എൽ.ഇ.ഡി.ദൃശ്യങ്ങളായും അനുഭവ ഭേദ്യമാക്കുമെന്ന് മൾട്ടിമീഡിയ ജനറൽ സിക്രട്ടറി സെൽവൻ മേലൂർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അണ്ടല്ലൂർ ദിനേശ് ബീഡി ഹാളിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൻ്റെ ഉത്ഘാടനം നാളെ വൈകിട്ട് 7ന് സംസ്ഥാന നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ നിർവ്വഹിക്കും.ചടങ്ങിൽ ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ.രവി അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ പ്രകാശിപ്പിക്കുന്ന ബ്രോഷർ കെ.വി.രാഘവൻ ഏറ്റു വാങ്ങും – പരിപാടിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയൻറ് സിക്രട്ടറി ബിനീഷ് കോടിയേരി മുഖ്യാതിഥിയും കണ്ണൂർ യൂണിവേഴ്സിറ്റി പ്രോ .വൈസ് ചാൻസലർ പ്രൊ.എ.സാബു, കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാൻ എബി.എൻ.ജോസഫ് എന്നിവർ വിശിഷ്ടാതിഥികളായും സംബന്ധിക്കും. റബ്കോ ചെയർമാൻ കാരായി രാജൻ, തലശ്ശേരി സർക്കിൾ സഹകരണ യൂനിയൻ’ ചെയർമാൻ ടി. അനിൽ ,കേരള ദിനേശ് ബീഡി ധർമ്മടം വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് പണിക്കൻ രാജൻ, മാധ്യമ പ്രവർത്തകൻ ദിപക് ധർമ്മടം, കെ.സുരേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കും. ഉത്സവ ദിനങ്ങളിൽ എന്നും വൈകിട്ട് 5 മുതൽ പുലർച്ചെ വരെ പ്രദർശനം കാണാവുന്നതാണ്. പ്രശസ്ത കലാകാരന്മാർ വലിയ കാൻവസിൽ വരച്ച 50 ഓളം ചിത്രങ്ങളും ഫോട്ടോകളും പ്രദർശനത്തിലുണ്ടാവും.

Leave a comment

Your email address will not be published. Required fields are marked *