April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • നാദാപുരത്ത് എട്ടാം വാർഡ് മലിന ജല മുക്തമാക്കുന്നതിന് വേണ്ടി നിർമിക്കുന്ന സോക്ക് പിറ്റ്കളുടെ ഉൽഘടനം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിക്കുന്നു

നാദാപുരത്ത് എട്ടാം വാർഡ് മലിന ജല മുക്തമാക്കുന്നതിന് വേണ്ടി നിർമിക്കുന്ന സോക്ക് പിറ്റ്കളുടെ ഉൽഘടനം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിക്കുന്നു

By editor on February 16, 2023
0 104 Views
Share

നാദാപുരത്തെ എട്ടാം വാർഡ് മലിനജലമുക്തം, സോക്പിറ്റ് നിർമ്മാണം ആരംഭിച്ചു:-

നാദാപുരം ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡ് മലിനജല മുക്തമാക്കുന്നതിന് സോക്ക്പിറ്റ് നിർമ്മാണം ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സോക്ക്പിറ്റ് നിർമ്മാണം നടത്തുന്നത്. വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളും സന്ദർശിച്ച് സോക്ക് പിറ്റ് ഇല്ലാത്ത 112 കുടുംബങ്ങൾക്കാണ് സോക്ക്പിറ്റ് നിർമ്മിച്ചു നൽകുന്നത്. ഒരു സോക്ക് പിറ്റിന് നികുതി ഉൾപ്പെടെ പതിനൊന്നായിരം രൂപയാണ് എസ്റ്റിമേറ്റ് നിരക്ക്, തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ നിർമ്മാണത്തിന് 5 ലക്ഷം രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ തുക ലഭിക്കാൻ കാലതാമസം വരുന്നതിനാൽ കുടുംബശ്രീ ADS വഴി ഓരോ കുടുംബത്തിനും പത്തായ്യിരം രൂപ പലിശരഹിത ലോൺ വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ലഭ്യമാക്ക്കുന്നുണ്ട് ,കൂടാതെ സാധനസാമഗ്രികൾ യോജിച്ച രീതിയിൽ വാങ്ങി തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വിദഗ്ധ തൊഴിലാളികളെ ഉപയോഗിച്ചാണ് സോക്ക് പിറ്റ് നിർമ്മാണം നടത്തുക. ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് കെട്ടി സ്ലാബ് വാർത്ത് ആവശ്യമായ പൈപ്പ് ഘടിപ്പിച്ചാണ് സോക്പിറ്റ് നിർമ്മിക്കുക. പ്രവർത്തി പൂർത്തിയായാൽ കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മലിനജല മുക്ത വാർഡായി എട്ടാം വാർഡ് മാറുന്നതാണ്.സോക്പിറ്റ് നിർമ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു. എട്ടാം വാർഡ് മെമ്പർ എ കെ ബിജിത്ത് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസി കെ നാസർ ആശംസ പ്രസംഗം നടത്തി. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പദ്ധതി വിശദീകരിച്ചു. തൊഴിലുറപ്പ് ഓവർസിയർ മുഹമ്മദ് എസ്റ്റിമേറ്റ് വിവരങ്ങൾ പങ്കുവെച്ചു. സി ഭാസ്കരൻ മാസ്റ്റർ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ സി അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് വിളംബര റാലി നടത്തി.റാലിക്ക് കുടുംബശ്രീ പ്രവർത്തകരായ സവിത, സീമ, ഷബിത, ടി കെ സവിത എന്നിവർ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *