April 16, 2025
  • April 16, 2025
Breaking News
  • Home
  • THALASSERY
  • കൊല്ലത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ്, ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കൊല്ലത്ത് മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ്, ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

By editor on February 24, 2023
0 121 Views
Share

കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കെടി പ്രതിഷേധം. ജില്ലയില്‍ നാലിടങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടന്നു.

യൂത്ത് കോണ്‍ഗ്രസ്, ആര്‍ വൈ എഫ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടിയം, പോളയത്തോട്, മാടന്‍നട, പാരിപ്പളളി എന്നിവടങ്ങളിലാണ് പ്രതിഷേധം നടന്നത്.

അതേസമയം ജില്ലയിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ആറ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. സംസ്ഥാന സെക്രട്ടറി ആര്‍ എസ് അബിന്‍, പിണയ്ക്കല്‍ ഫൈസ്, ശ്രീകുമാര്‍, അമല്‍ എന്നിവരെ ഉള്‍പ്പെടെയാണ് പിടികൂടിയത്. പോളയത്തോട് നാലും ചവറയില്‍ രണ്ടു പ്രവര്‍ത്തകരെയുമാണ് കരുതല്‍ തടങ്കലിലാക്കിയത്.

കൊല്ലത്ത് മുഖ്യമന്ത്രി ഇന്ന് രണ്ട് പരിപാടികളിലാണ് പങ്കെടുക്കുക. കനത്ത പൊലീസ് സുരക്ഷയാണ് ജില്ലയില്‍ ഏ‍ര്‍പ്പെടുത്തിയിരിക്കുന്നത്. കൊല്ലം ടൗണ്‍ ഹാളില്‍ ഇപ്പോള്‍ നടക്കുന്ന സംസ്ഥാന റവന്യൂ ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുകയാണ് മുഖ്യമന്ത്രി. ശേഷം ലോയേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നി‌‍ര്‍വഹിക്കും

Leave a comment

Your email address will not be published. Required fields are marked *