April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കണ്ണൂർ ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ്: കണ്ണൂർ ബ്രദേർസ് ക്ലബ്ബിനും സ്പോർട്സ്ഡവലപ്മെൻ്റ് ട്രസ്റ്റിനും സമനില ! (3 – 3)

കണ്ണൂർ ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ്: കണ്ണൂർ ബ്രദേർസ് ക്ലബ്ബിനും സ്പോർട്സ്ഡവലപ്മെൻ്റ് ട്രസ്റ്റിനും സമനില ! (3 – 3)

By editor on March 4, 2023
0 939 Views
Share

കണ്ണൂർ ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ്:
കണ്ണൂർ ബ്രദേർസ് ക്ലബ്ബിനും
സ്പോർട്സ്ഡവലപ്മെൻ്റ്
ട്രസ്റ്റിനും സമനില ! (3 – 3)
========================
തലശ്ശേരി :ജസ്റ്റിസ് വി.ആർ.
കൃഷ്ണയ്യർസ്റ്റേഡിയത്തിൽ
നടന്ന് വരുന്ന കണ്ണൂർ ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ്ചാമ്പ്യൻഷി പ്പിൽ, കണ്ണൂർ സ്പോർട്സ് ഡവലപ്മെൻറ് ട്രസ്റ്റും, കണ്ണൂർ ബ്രദേർസ് എഫ്.സി
യും തമ്മിൽ ഇന്ന് നടന്ന അത്യന്തംആവേശകരമായമത്സരത്തിൽ ഇരുടീമുകളും മൂന്ന്ഗോളുകൾ വീതം നേടി മത്സരം സമനിലയിലായി. സ്കോർ : (3 – 3). മത്സരത്തി
ൻ്റെ ആദ്യ പകുതിയിൽ
ഒന്നിനെതിരെ രണ്ട് ഗോളു കൾക്ക് കണ്ണൂർ ബ്രദേർസ് മുന്നിലായിരുന്നു. ആദ്യ പകുതിയിൽ, ആദ്യ രണ്ട് ഗോളുകൾ ബ്രദേർസ് നേടി യിരുന്നു.തുടർന്ന് ഒരു ഗോൾ എസ്.ഡി.ടി’യും നേടി
2 -l എന്നനിലയിലായിരുന്നു. രണ്ടാം പകുതി തുടങ്ങി, മത്സരം അവസാനിക്കുന്ന ത് വരെ ഫുട്ബോൾ പ്രേമികളെ ആഹ്ളാദ തിമിർപ്പിലാറാടിച്ചഅത്യന്തം ആവേശകരമായ മത്സരമാ ണ് ഇരു ടീമുകളും കാഴ്ച വെച്ചത്.രണ്ടാം പകുതിയി ൽ, തുടരെ രണ്ട് ഗോളുകൾ നേടി, ബ്രദേർസിനെതിരെ ശക്തമായ ആധിപത്യം പുലർത്താൻ സ്പോർട്സ് ഡവലപ്മെൻ്റ്ട്രസ്റ്റിന് സാധി
ച്ചുവെങ്കിലും, ഇഞ്ചുറി ടൈ മിൽ, ബ്രദേർസ് ക്ലബ്ബ് നേടി യ മനോഹരമായ ഗോളിലൂ
ടെ മത്സരംസമനിലയിലായി സ്കോർ : 3 – 3 .മത്സരത്തി ൻ്റെ ആദ്യ പകുതിയിലെ 7 മത് മിനിട്ടിൽ ബ്രദേർസിൻ്റെ വലത് മുന്നേറ്റ താരം കെ. ഹാഷിർ ആദ്യ ഗോൾ നേടി. തുടർന്ന് 8ാമത് മിനിട്ടിൽ ബ്രദേർസിൻ്റെ മധ്യ മുന്നേറ്റ താരം പി. ഹസ്ബീർ രണ്ടാം ഗോൾ നേടി. 25 മത് മിനിട്ടി ൽ എസ്.ഡി.ടി.യുടെ വലത് മുന്നേറ്റ താരം കെ.അതുൽ ഗോൾ നേടി.രണ്ടാം പകുതി
യിൽ,മത്സരത്തിൻ്റെ 53മത് മിനിട്ടിൽ എസ്.ഡി.ടി.യുടെ മധ്യ മുന്നേറ്റ താരം എ.അഭി ജിത്ത് ഗോൾ നേടി.മത്സര ത്തിൻ്റെ 57 മത് മിനിട്ടിൽ, എസ്.ഡി.ടി.യുടെ വലത് മുന്നേറ്റതാരം കെ.അതുൽ ഗോൾ നേടി, 3 -2 എന്ന നില യിൽ മുന്നിട്ട് നിർത്തി. കണ്ണൂർ ബ്രദേർസിൻ്റെ പകരക്കാരനായി ഇറങ്ങിയ ഇടത് മുന്നേറ്റ താരം ടി.കെ. അമൽ ഇഞ്ചുറി ടൈമിൽ ഹെഡ്ഡറിലൂടെ നേടിയ അതി മനോഹരമായ ഒരു
ഗോളിലൂടെ മത്സരം സമ നിലയിൽ അവസാനിച്ചു.
കളിയിലെ മികച്ച താരത്തി നുള്ള ക്യാഷ് അവാർഡിന് സ്പോർട്സ്ഡവലപ്മെൻ്റ് ട്രസ്റ്റിൻ്റെ വലത് മുന്നേറ്റ താരം കെ.അതുലും, പ്രോമിസിങ്ങ് താരത്തിനു ള്ള ട്രോഫിക്ക് കണ്ണൂർ ബ്രദേർസിൻ്റെ വലത് മുന്നേ റ്റ താരം പി.ഹാഷിറും അർഹനായി.

നാളെ മാർച്ച് 4 ശനിയാഴ്ച മത്സരമില്ല.മാർച്ച് – 5 ഞായ
റാഴ്ചയിലെ മത്സരം …………
========================
കണ്ണൂർ ജിംഖാന എഫ്.സി.
Vs പയ്യന്നൂർ കോളേജ് .
സമയം :4 P.M .

Leave a comment

Your email address will not be published. Required fields are marked *