April 16, 2025
  • April 16, 2025
Breaking News
  • Home
  • THALASSERY
  • കണ്ണൂർ ജിംഖാന എഫ്.സി.യ്ക്ക് അട്ടിമറി ജയം

കണ്ണൂർ ജിംഖാന എഫ്.സി.യ്ക്ക് അട്ടിമറി ജയം

By editor on March 6, 2023
0 119 Views
Share

കണ്ണൂർ ജിംഖാന എഫ്.സി.യ്ക്ക് അട്ടിമറി
ജയം !
========================
തലശ്ശേരി :ജസ്റ്റിസ് വി.ആർ
കൃഷ്ണയ്യർസ്റ്റേഡിയത്തിൽ
നടന്ന് വരുന്ന കണ്ണൂർ ജില്ലാ
സീനിയർ സൂപ്പർ ഡിവിഷൻ ഫുട്ബോൾ ലീഗ്ചാമ്പ്യൻ ഷിപ്പിൽ, നിലവിലെ ചാമ്പ്യൻമാരായ പയ്യന്നൂർ കോളേജും, കണ്ണൂർ
ജിംഖാന എഫ്.സി.യും തമ്മിൽനടന്ന ആവേശ കരമായ മത്സരത്തിൽ, പയ്യ ന്നൂർ കോളേജിനെ അട്ടിമറി
ച്ച് കണ്ണൂർജിംഖാന എഫ്.സി
ജയം നേടി. സൂപ്പർ ഡിവിഷ
ൻ ലീഗ് മത്സരത്തിൽ കഴി
ഞ്ഞ നാല് മത്സരങ്ങളിലും തോൽവി അറിയാതെ ,മുഴു വൻ പോയിൻ്റും കരസ്ഥമാ
ക്കി ജൈത്രയാത്ര നടത്തു മ്പോഴാണ്, ജിംഖാനയുടെ
അപ്രതീക്ഷിത ആഘാതം പയ്യന്നൂർ കോളേജിന് നേരിടേണ്ടി വന്നത്. വാശി
യേറിയതും, അത്യന്തം ആവേശകരവുമായ മത്സര ത്തിൻ്റെ ആദ്യ പകുതിയിൽ
14ാം മിനിട്ടിലാണ്, പയ്യന്നൂർ കോളേജിനെ ഞെട്ടിച്ച് കൊ ണ്ട്, കാണികളെ അത്ഭുത പരതന്ത്രരാക്കി, കണ്ണൂർ ജിംഖാന എഫ്.സി.യുടെ മധ്യ – മധ്യ നിര താരം പി. അജ്മൽ മനോഹരമായ ഗോൾ നേടിയത്. സ്കോർ:
(| – O).വിജയ ഗോൾ നേടിയ
പി.അജ്മലാണ് മികച്ച കളി ക്കാരനുള്ള ഇന്നത്തെ ക്യാഷ് അവാർഡിന് അർഹ നായത് .മികച്ച പ്രകടനം കാഴ്ചവെച്ച പയ്യന്നൂർ കോ ളേജിൻ്റെ ഗോൾകീപ്പർ പി. അർജ്ജുൻ പ്രോമിസിങ്ങ് താരത്തിനുള്ള ട്രോഫിക്കും അർഹനായി.

നാളത്തെ (തിങ്കൾ) മത്സരം എസ്.എൻ.കോളേജ് കണ്ണൂർ Vs കേനന്നൂർ സ്പിരിറ്റഡ് യൂത്ത്സ്
സമയം : 4 P.M .

========================

Leave a comment

Your email address will not be published. Required fields are marked *