April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ജാമ്യത്തിലിറങ്ങി മുങ്ങി ഒളിവിൽ പോയ പ്രതിയെ ബാങ്ഗ്ളൂരിൽ വെച്ച് അറസ്റ്റ് ചെയ്തു.

ജാമ്യത്തിലിറങ്ങി മുങ്ങി ഒളിവിൽ പോയ പ്രതിയെ ബാങ്ഗ്ളൂരിൽ വെച്ച് അറസ്റ്റ് ചെയ്തു.

By editor on March 6, 2023
0 113 Views
Share

*ജാമ്യത്തിലിറങ്ങി മുങ്ങി ഒളിവിൽ പോയ പ്രതിയെ ബാങ്ഗ്ളൂരിൽ വെച്ച് അറസ്റ്റ് ചെയ്തു.*

മാഹി : 2015 ജൂൺ മാസം ചെമ്പ്രയിലെ ജോയ് മാഷ് എന്നവരുടെ വീട് കുത്തി തുറന്ന് പണവും , സ്വർണ്ണാഭര ണ്ണങ്ങളും , ഇലക്ട്രോണിക്സ് സാധനങ്ങളും മറ്റും മോഷണം നടത്തിയതിന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിലറങ്ങി ഒളിവിൽ പോയ പ്രതിയായ കൊല്ലം കരുനാഗപ്പള്ളി ചെറിയ അഴീക്കൽ സ്വദേശീ താഴെച്ചാലിൽ വീട്ടിൽ T C പ്രകാശ് ബാബു എന്ന മുഹമ്മദ് നിയാസ് (43)നെയാണ് ബാഗ്ലൂർ ,ബാബുജി നഗറിൽ വെച്ച് മാഹി സി ഐ .എ ശേഖറിന്റെ നേതൃത്വത്തിൽ ക്രൈം സ്വാക്വാഡ് അഗംങ്ങൾ അറസ്റ്റ് ചെയ്തത് .

ജാമ്യം എടുത്ത്
കഴിഞ്ഞ ഏഴു വർഷത്തോളമായി കോടതിയിൽ ഹാജരാവതെ ബാംഗ്ലൂരിൽ ഒളിവിൽ താമസിച്ചു വരുകയായിരുന്നു.

. കേരളത്തിലും , തമിഴ് നാട്ടിലും, കർണ്ണാടകയിലും നിരവധി മോഷണ കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് മാഹി പോലീസ് സൂപ്രണ്ട് രാജശങ്കറിന്റെ നിർദ്ദേശാനുസരണം നടന്ന അന്വേഷണത്തിലാണ് പ്രതി വലയിലായത് .

ക്രൈം സ്വകാഡ് അഗംങ്ങളായ എ എസ് ഐമാരായ കിഷോർ കുമാർ , പ്രസാദ് പി വി , സരോഷ് എം, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് സി വി , സൈബർ സെൽ ഹെഡ് കോൺസ്റ്റബിൾ സുജേഷ് പി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *