April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • സമൂഹദ്രോഹികൾ തീയിട്ട് മരം ഉണക്കാൻ ശ്രമിച്ചെന്ന് പരാതി

സമൂഹദ്രോഹികൾ തീയിട്ട് മരം ഉണക്കാൻ ശ്രമിച്ചെന്ന് പരാതി

By editor on March 8, 2023
0 90 Views
Share

സമൂഹദ്രോഹികൾ തീയിട്ട് മരം ഉണക്കാൻ ശ്രമിച്ചെന്ന് പരാതി

 

ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശത്ത് പടർന്ന് പന്തലിച്ച് നിറയെ ഇലകളുമായി തണൽ നൽകുന്ന ബദാംമരം ഉണക്കാൻ ശ്രമമെന്ന് പരാതി. വലിയ മരത്തടികളും മാലിന്യങ്ങളും ബദാംമരത്തിൻ്റെ കടയ്ക്കലിട്ട് തീ കത്തിച്ച് മരം ഉണക്കാൻ ശ്രമം നടത്തിയെന്നാണ് പരാതി. മരത്തിൻ്റെ താഴെ ഭാഗവും വേരുകളും തീ പിടിച്ച് കരിഞ്ഞ നിലയിലാണ്. മരം ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്. പഞ്ചായത്ത് ഓഫീസിൻ്റെ മുൻവശത്ത് രണ്ട് ദിവസം മുമ്പ് നടന്ന ഈ പ്രവൃത്തി പഞ്ചായത്ത് അധികൃതർ അറിഞ്ഞിട്ടില്ല.
കൊടുംചൂട് സഹിക്കാനാകാതെ ജനങ്ങൾ പ്രയാസപ്പെടുമ്പോൾ മരങ്ങൾ നശിപ്പിക്കാനുള്ള സാമൂഹികദ്രോഹികളുടെ പ്രവർത്തനങ്ങൾക്കെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ വിജയൻ കയനാടത്ത്, സി.കെ.രാജലക്ഷ്മി, ലിബാസ് മങ്ങാട്, സുധീർകേളോത്ത് എന്നിവർ ആവശ്യപ്പെട്ടു.
സമീപത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണം. പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു, സെക്രട്ടറി കെ.എ.ലസിത എന്നിവരെ നേരിൽ കണ്ട് മരം സംരക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *