April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • പൊതുജനങ്ങള്‍ക്ക് അടുത്ത ‘ഷോക്ക്’; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

പൊതുജനങ്ങള്‍ക്ക് അടുത്ത ‘ഷോക്ക്’; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

By editor on March 8, 2023
0 104 Views
Share

തിരുവനന്തപുരം: ഇന്ധനസെസിനും കുടിവെള്ളക്കര വര്‍ധനയ്ക്കും പിന്നാലെ വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് വൈദ്യുതിനിരക്കും കൂടും.

കഴിഞ്ഞ സാമ്ബത്തികവര്‍ഷം വൈദ്യുതി ബോര്‍ഡിന് 736.27 കോടിരൂപ പ്രവര്‍ത്തനലാഭം ഉണ്ടായെങ്കിലും അതിന്റെ പ്രയോജനം ഉപഭോക്താവിന് ലഭിക്കില്ല. കെ.എസ്.ഇ.ബി.ക്ക് പ്രവര്‍ത്തനലാഭമുണ്ടായത് വലിയ നേട്ടമായാണ് ബോര്‍ഡും സര്‍ക്കാരും അവതരിപ്പിച്ചിരുന്നതെങ്കിലും ഇതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണെന്നാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ നിലപാട്.

പ്രവര്‍ത്തനലാഭമുണ്ടായിട്ടും വര്‍ഷങ്ങളായി കുമിഞ്ഞുകൂടിയ നഷ്ടം (സഞ്ചിതനഷ്ടം) 19,200.39 കോടിരൂപയില്‍ എത്തിയതിനാലാണ് നിരക്കുകൂട്ടാന്‍ ബോര്‍ഡ് അപേക്ഷനല്‍കിയതെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചു. വര്‍ഷംതോറും നിരക്കു കൂട്ടാനായി ബോര്‍ഡ് നല്‍കിയ അപേക്ഷ റെഗുലേറ്ററി കമ്മ‌ിഷന്റെ പരിഗണനയിലാണ്. മാര്‍ച്ച്‌ 30-ന് നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ കമ്മിഷന്‍ ജനാഭിപ്രായം കേട്ട് നടപടികളിലേക്ക് കടക്കും. വരുവര്‍ഷം യൂണിറ്റിന് 41 പൈസ കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. അതിന് അടുത്തവര്‍ഷം 31 പൈസയും. നിലവിലുള്ള നിരക്കിന്റെ സാധുത മാര്‍ച്ച്‌ 31-ന് അവസാനിക്കും.

കഴിഞ്ഞവര്‍ഷം ജൂണ്‍ 26-നാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. വര്‍ഷം 1010.94 കോടി രൂപ അധികവരുമാനമുണ്ടാക്കാനായി അന്ന് നിരക്ക് 6.58 ശതമാനംകൂട്ടി. എന്നാല്‍, ജൂണ്‍ അവസാനംമാത്രം പ്രാബല്യത്തില്‍ വന്നതിനാല്‍ ഈ വര്‍ഷം 760 കോടിരൂപയെ അധികവരുമാനം കിട്ടൂവെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. ഫെബ്രുവരി മുതല്‍ ഇന്ധനസര്‍ച്ചാര്‍ജായി യൂണിറ്റിന് ഒന്പതുപൈസ ബോര്‍ഡ് അധികമായി ഈടാക്കുന്നുണ്ട്. മേയ് 31-വരെ ഇൗടാക്കാനാണ് റെഗുേലറ്ററി കമ്മിഷന്‍ അനുമതി നല്‍കിയത്.

Leave a comment

Your email address will not be published. Required fields are marked *