April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • സംസ്ഥാനത്ത് 46 പേര്‍ക്ക് h1 n1…. ജാഗ്രത നിർദ്ദേശം…..

സംസ്ഥാനത്ത് 46 പേര്‍ക്ക് h1 n1…. ജാഗ്രത നിർദ്ദേശം…..

By editor on March 11, 2023
0 156 Views
Share

*സംസ്ഥാനത്ത് 46 പേര്‍ക്ക് h1 n1…. ജാഗ്രത നിർദ്ദേശം…..*

തിരുവനന്തപുരം : സംസ്ഥാനത്ത് 46 പേര്‍ക്ക് h1 n1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനം വലിയ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. വയറിളക്കവും ചിക്കന്‍ പോക്‌സും സംസ്ഥാനത്ത് വ്യാപിക്കുന്നതായും ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മന്ത്രി സൂചിപ്പിച്ചു.
പനി ബാധിച്ചു ആശുപത്രിയില്‍ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ധാരാളം വെള്ളം കുടിക്കണം, ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് താപനില വലിയ നിലയില്‍ ഉയരുന്നത് ഉന്നതതല യോഗത്തില്‍ വിലയിരുത്തി. അതിനാല്‍, നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത് എന്നും കുട്ടികളെ വെയിലത്തു പുറത്തു വിടരുത് എന്നും മുന്നറിയിപ്പുണ്ട്. നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകും. വേനല്‍ച്ചൂടിനൊപ്പം പകര്‍ച്ചവ്യാധികളും പടരുന്നതിനാല്‍ മറ്റു രോഗങ്ങള്‍ ഉള്ളവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പരീക്ഷ കാലത്തേക്ക് വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ചു ആരോഗ്യവകുപ്പ് പദ്ധതികള്‍ നടപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *