April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • പ്രസിദ്ധീകരണത്തിന്, തേനീച്ച കർഷക സംഗമവും തേൻ വിപണനമേളയും തുടങ്ങി

പ്രസിദ്ധീകരണത്തിന്, തേനീച്ച കർഷക സംഗമവും തേൻ വിപണനമേളയും തുടങ്ങി

By editor on March 11, 2023
0 115 Views
Share

പ്രസിദ്ധീകരണത്തിന്,

തേനീച്ച കർഷക സംഗമവും തേൻ വിപണനമേളയും തുടങ്ങി

കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനമായ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെയും ഖാദി കമ്മീഷന്റെ സഹായത്തോടെ രൂപീകരിച്ച കണ്ണൂർ ബീക്കിപ്പിങ്ങ് ക്ലസ്റ്ററിന്റെയും നേതൃത്വത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ തേനീച്ച കർഷക സംഗമവും , തേൻ വിപണന മേളയും തുടങ്ങി
കണ്ണൂർ കാസർകോട്, കോഴിക്കോട് വയനാട് ജില്ലയിലെ മുന്നൂറോളം തേനീച്ച കർഷകരാണ് രണ്ട് ദിവസങ്ങളിലായ് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്.

തേനീച്ച കർഷക സംഗമവും വിപണനമേളയും കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസിന്റെ സംസ്ഥാന ഡയറക്ടർ സി.ജി ആണ്ഡവർ അധ്യക്ഷത വഹിച്ചു.

തേനിച്ച കർഷക സംഗമത്തിന്റെ ഭാഗമായി സെമിനാറുകൾ, വിവിധ ക്ലാസ്സുകൾ, കർഷകരെ ആദരിക്കൽ, കാർഷിക പ്രശ്നോത്തരി, ഉല്പന്ന പ്രദർശന വില്പനമേള തുടങ്ങിയ പരിപാടികളും നടക്കുന്നുണ്ട്.

തേൻ മഹോത്സവത്തിന്റെ ഭാഗമായുള്ള സെമിനാറിൽ ഗുണമേന്മയുള്ള തേൻ ഉൽപാദനവും പോസ്റ്റ് ഹാർവസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ഹോർട്ടി കോർപ്പ് റീജിയണൽ മാനേജറും മാവേലിക്കര ബീകീപ്പിങ്ങ് ട്രെയിനിംഗ് കോളേജ് മേധാവിയുമായ ബി.സുനിൽ, തേൻ മൂല്യവർദ്ദിത ഉല്പന്ന നിർമ്മാണത്തിലൂടെ എങ്ങിനെ തേനീച്ച വളർത്തൽ കൂടുതൽ ആദായകരമാക്കാം എന്ന വിഷയത്തിൽ മലബാർ ഹണി ഫുഡ് പാർക്ക് മാനേജിങ്ങ് ഡയറക്ടർ ഷാജു ജോസഫ് തുടങ്ങിയവർ ക്ലാസെടുത്തു.

പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ SFURTI പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ മലബാർ ഹണി കോംപ്ലക്സിൽ ഖാദി കമ്മീഷൻ പണികഴിപ്പിച്ച അത്യാധുനിക തേൻ ശുദ്ധീകരണ ശാലയിൽ നിന്നും ലഭ്യമാവുന്ന തേനും, മറ്റ് തേനുല്പന്നങ്ങളുടെ പ്രദർശനവും പ്രദർശന മേളയിൽ പ്രധാന ആകർഷണമാണ്.
ചടങ്ങിൽ വച്ച് മികച്ച തേൻ കർഷകരെ ആദരിച്ചു.

കണ്ണൂർ ബി കീപ്പിംഗ് ക്ലസ്റ്റർ സെക്രട്ടറി മനോജ് കുമാർ, ആത്മ കണ്ണൂർ ഡി.ഡി എ.സുരേന്ദ്രൻ, എ ജി എം കനറാ ബാങ്ക് കണ്ണൂർ എ.യു.രാജേഷ്, കണ്ണൂർ കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർ ജിനു ജോൺ, കെ വി ഐ സി തിരുവനന്തപുരം നോഡൽ ഓഫീസർ പി എസ് ഗണേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *