April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ഐ എം എ മെഡിക്കൽ ബന്ദ് 17ന് ഃ സമര പ്രഖ്യാപനം നടത്തി.

ഐ എം എ മെഡിക്കൽ ബന്ദ് 17ന് ഃ സമര പ്രഖ്യാപനം നടത്തി.

By editor on March 14, 2023
0 92 Views
Share

ഐ എം എ മെഡിക്കൽ ബന്ദ് 17ന് ഃ
സമര പ്രഖ്യാപനം നടത്തി.

കണ്ണൂർഃ കേരളത്തിൽ ആശുപത്രികൾക്കും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേരെയുള്ള നിരന്തരം ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) യുടെനേതൃത്വത്തിൽ മുഴുവൻ ഡോക്ടർമാരുടെയും നേതൃത്വത്തിലുള്ള പൊതു പണിമുടക്ക് മാർച്ച് 17ന് വെള്ളിയാഴ്ച നടക്കും. പൊതുപണിമുടക്കിന്റെ ഭാഗമായി കണ്ണൂരിൽ ഐ എം എ സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ പ്രസിഡണ്ട് ഡോ വി സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ രാജ്മോഹൻ, സംസ്ഥാന കമ്മിറ്റി അംഗം ഡേ സുൽഫിക്കർ അലി, ഡോ പികെ ഗംഗാധരൻ, ഡോ സി നരേന്ദ്രൻ, ഡോ മുഹമ്മദലി, ഡോ ആശാറാണി, ഡോ ഷഹീദ പ്രസംഗിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പനിബാധയെത്തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതിന്റെ കാരണം പറഞ്ഞുകൊണ്ട് സംഭവമായി യാതൊരു ബന്ധവുമില്ലാത്ത സീനിയർ കാർഡിയോളജിസ്റ്റിനെ ഗുരുതരമായി പരിക്കേല്പിച്ച കേസിൽ ഇപ്പോഴും പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തിട്ടില്ല എന്നത് ഗൗരവമായി തന്നെയാണ് കാണുന്നത്. ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി മുതൽ മുഴുവൻ എംഎൽഎമാരെയും നേരിട്ട് കണ്ട് അഭ്യർത്ഥിച്ചിട്ടും ഒരു പരിഗണനയും നൽകാത്തത് പ്രതിഷേധാറ്ഹമാണ്. കേരളത്തിലെ മുഴുവൻ ഡോക്ടർമാരും മാർച്ച് 17ന് വെള്ളിയാഴ്ച നടക്കുന്ന പൊതുപണിമുടക്കിൽ പങ്കെടുക്കുമെന്നും ജനങ്ങൾ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് സഹകരിക്കണമെന്നും. ഐ എം എ നേതാക്കൾ അഭ്യർത്ഥിച്ചു.

Leave a comment

Your email address will not be published. Required fields are marked *