April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • മത്സ്യവിതരണ തൊഴിലാളി കളുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിച്ച് അവരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുക -എം എ ഖരീം

മത്സ്യവിതരണ തൊഴിലാളി കളുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിച്ച് അവരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുക -എം എ ഖരീം

By editor on March 17, 2023
0 220 Views
Share

*മത്സ്യവിതരണ തൊഴിലാളി കളുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിച്ച് അവരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുക -എം എ ഖരീം*

കണ്ണൂർ സംസ്ഥാനത്തെ പൊതു മാർക്കറ്റ് കേന്ദ്രീകരിച്ചും തലച്ചുമടായും റിക്ഷാ വണ്ടിയിലും ഷോപ്പുകൾ കേന്ദ്രീകരിച്ച് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് വരുന്ന മത്സ്യ വിതരണ അനുബന്ധ തൊഴിലാളികളോട് കാലാകാലമായി തുടർന്ന് വരുന്ന അവഗണന അവസാനിപ്പിച്ച് അവരുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിച്ചു അവരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്താൻ വേണ്ട നിയമനിർമ്മാണം നടത്തണമെന്നും എസ്- ടി – യു -ദേശീയ വൈസ് പ്രസിഡൻ്റ് എം എ ഖരീം ബന്ധപ്പെട്ടവരോട് ആവശ്യപെട്ടു – ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കുക – ജില്ലയിലെ എല്ലാ ഫിഷറീസ് ഭവനുകളിൽ സ്ഥിരമായി ഓഫീസർമ്മാരെ നിയമിക്കുക – ആയിക്കര മാപ്പിള ബേഹാർബറിൽ ചെറുകിട മത്സ്യവിതരണ തൊഴിലാളികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഏർപെടുത്തുക – അനധികൃത മത്സ്യവിൽപന തടയുക – ഈ വിഭാഗം തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് അനുവദിക്കുക – നിർത്തിവെച്ചെതണൽ പദ്ധതി പൂർണ്ണമായി നടപ്പാക്കുക തുടങ്ങി നിരവദി ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ STU സംസ്ഥാന വ്യാപകമായിനടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ STU കണ്ണൂർ ഡി ഡി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് സാഹിർ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു ഫെഡറേഷൻ ജില്ലാ സെക്രട്ടറി കബീർ ബക്കളം സ്വാഗതം പറഞ്ഞു കെ ഉമ്മർ – കെ ഫാറൂഖ് ഹാജി – പി കെ ഖമറുദ്ധീൻ – എം എസ് സലീം എന്നിവർ പ്രസംഗിച്ചു സെക്രട്ടറി ഷാക്കിർ എ നന്ദി പറഞ്ഞു മാർച്ചിന് – എം കെ ഖാദർ ഹാജി – മുസ്തഫ കെ വി -തസ്ലിം തോട്ടട – ഉനൈസ് – അസ്സീസ് മൊയ്യം എന്നിവർ നേതൃത്തം നൽകിമാർച്ച് – ഇതു സംബന്ധിച്ച നിവേദനം കണ്ണൂർ ഫിഷറീസ് ഡെപ്യുട്ടി ഡയരക്ടർക്ക് നൽകി

Leave a comment

Your email address will not be published. Required fields are marked *