April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • 18/03/2023* *ആധാർ രേഖകൾ സ്വയം പുതുക്കൽ ജൂൺ 14 വരെ സൗജന്യം

18/03/2023* *ആധാർ രേഖകൾ സ്വയം പുതുക്കൽ ജൂൺ 14 വരെ സൗജന്യം

By editor on March 18, 2023
0 101 Views
Share

*18/03/2023*

*ആധാർ രേഖകൾ സ്വയം പുതുക്കൽ ജൂൺ 14 വരെ സൗജന്യം*

ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സ്വയം പുതുക്കുന്നത് ജൂൺ 14 വരെ സൗജന്യമായിരിക്കും. 25 രൂപയെന്ന നിലവിലെ നിരക്കാണ് 3 മാസത്തേക്ക് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ അക്ഷയ സെന്ററുകൾ അടക്കമുള്ള കേന്ദ്രങ്ങൾ വഴി ചെയ്യുന്നതിനുള്ള 50 രൂപ നിരക്ക് തുടരും.

ആധാറെടുത്ത് 10 വർഷമായവരെ രേഖകൾ പുതുക്കാൻ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. തിരിച്ചറിയൽ രേഖകൾ പുതുക്കുന്നതു നിർബന്ധമല്ലെങ്കിലും അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. വിവരശേഖരത്തിന്റെ കൃത്യത വർധിപ്പിക്കുകയാണു ലക്ഷ്യം.

*അപ്ഡേഷൻ എങ്ങനെ?*

*myaadhaar.uidai.gov.in*
എന്ന വെബ്സൈറ്റിൽ ആധാർ നമ്പറും മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപിയും നൽകി ലോഗിൻ ചെയ്യുക.

📎Document Update എന്ന ലിങ്ക് തുറന്ന് Next ക്ലിക് ചെയ്ത് മുന്നോട്ടു പോവുക.

📎ഡോക്യുമെന്റ് അപ്ഡേറ്റ് പേജിൽ പേര്, ജനനത്തീയതി, വിലാസം എന്നിവ പരിശോധിക്കുക. അപ്‍ലോഡ് ചെയ്യുന്ന രേഖകളിലും ഇതു തന്നെയാണെങ്കിൽ മാത്രമേ അംഗീകരിക്കൂ.

*തുടർന്ന് പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയ്ക്കു താഴെ കൈവശമുള്ള തിരിച്ചറിയൽ രേഖ മെനുവിൽ നിന്നു തിരഞ്ഞെടുക്കുക. തുടർന്ന് View details & upload document ക്ലിക്ക് ചെയ്ത് രേഖകളുടെ സ്കാൻ ചെയ്ത പകർപ്പ് അപ്‍ലോഡ് ചെയ്യുക. 2 MB വരെയുള്ള ചിത്രമായോ PDF ആയോ രേഖ നൽകാം.*

Leave a comment

Your email address will not be published. Required fields are marked *