April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻഫുട്ബോൾ ലീഗ് : എസ്.എൻ.കോളേജ് ലീഗ് ചാമ്പ്യൻസ്

ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻഫുട്ബോൾ ലീഗ് : എസ്.എൻ.കോളേജ് ലീഗ് ചാമ്പ്യൻസ്

By editor on March 21, 2023
0 89 Views
Share

ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻഫുട്ബോൾ ലീഗ് :
എസ്.എൻ.കോളേജ്
ലീഗ് ചാമ്പ്യൻസ് ………..
= = = = = = === = = = = = = = = |
തലശ്ശേരി : തലശ്ശേരിയെ ഫുട്ബോൾ ലഹരിയിലാറാ ടിച്ച്,കഴിഞ്ഞ 28 ദിവസങ്ങ ളായി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർസ്റ്റേഡിയത്തിൽ
നടന്ന് വന്ന കണ്ണൂർ ജില്ലാ സീനിയർ സൂപ്പർ ഡിവിഷൻ
ഫുട്ബോൾ ലീഗ്ചാമ്പ്യൻഷി
പ്പിൽ , കണ്ണൂർ എസ്.എൻ. കോളേജും, മയ്യിൽ യങ്ങ് ചാലഞ്ചേഴ്സ് സ്പോർട്സ്
ക്ലബ്ബും തമ്മിൽ ഇന്ന് നടന്ന അത്യന്തം ആവേശകരമാ
യ ലീഗിലെ സമാപന മത്സര
ത്തിൽ ഏക പക്ഷീയമായ ഒരു ഗോളിന് കണ്ണൂർ എസ്.എൻ.കോളേജ്
ലീഗ് ചാമ്പ്യൻമാരായി.
മയ്യിൽ യങ്ങ് ചാലഞ്ചേഴ്സ്
സ്പോർട്സ് ക്ലബ്ബിനെയാ ണ് പരാജയപ്പെടുത്തിയത്.
സ്കോർ: ( 1 – O ) . ഏറ്റവും
ഉയർന്ന , 16 പോയിന്റ് നേടി യാണ്എസ് എൻ.കോളേജ്
ചാമ്പ്യൻ പട്ടം കരസ്ഥമാക്കി
യത്.പയ്യന്നൂർകോളേജാണ്
റണ്ണർ – അപ് .
മുൻ. ഇന്ത്യൻ ഫുട്ബോൾ താരം വി.ഗോവർദ്ദനൻ , കേരളാ സന്തോഷ് ട്രോഫി
ഫുട്ബോൾ ടീം ക്യാപ്ടൻ വി.മിഥുൻ, എന്നിവർ വിശിഷ്ടാതിഥികളായി കളി ക്കാരെ പരിചയപ്പെട്ടു.
ലീഗ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച കളിക്കാര
നുള്ള തലശ്ശേരി വെൽ ക്രാഫ്റ്റ് ഹെൽത്ത് കെയർ ട്രോഫിക്ക് കണ്ണൂർ എസ്.എൻ.കോളേജിന്റെ മധ്യനിര താരം മുഹമ്മദ് മുഷറഫും ,മികച്ച പ്രോമിസി ങ്ങ് താരത്തിനുളള തല ശ്ശേരി എംബോസ് ഫിനാൻ ഷ്യൽ സൊലൂഷൻസ് ട്രോഫിക്ക് മയ്യിൽ യങ്ങ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ പ്രതിരോധ താരം
സി. സച്ചിൻ സുനിൽ എന്നി
വർ തെരഞ്ഞെടുക്കപെട്ടു.
ഇന്ന് നടന്ന കളിയിലെ മിക ച്ച താരത്തിനുള്ള ക്യാഷ് അവാർഡിന് മയ്യിൽ യങ്ങ് ചാലഞ്ചേഴ്സിന്റെ കെ. അതുലും, പ്രോമിസിങ്ങ് താരത്തിനുള്ള ട്രോഫിക്ക്
എസ്.എൻ.കോളേജിന്റെ പി.കമാലുദ്ദീനും അർഹരാ
യി. തലശ്ശേരി പോലീസ് അസിസ്റ്റന്റ് സൂപ്രണ്ട് അരുൺ .കെ. പവിത്രൻ
ഐ.പി.എസ്. സമ്മാനദാനം
നിർവ്വഹിച്ചു. കേരളാ സന്തോഷ് ട്രോഫി ഫുട് ബോൾ ടീം ക്യാപ്ടൻ വി.മിഥുൻ മുഖ്യാതിഥിയായി
കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.പി.പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.സഹദ്, സംഘാടക സമിതി രക്ഷാധികാരി വി.ബി.ഇസ്ഹാഖ്, ചെയർമാൻ.പി. നിസാർ ,
മീഡിയാ പബ്ലിസിറ്റി ചെയർ
മാൻ കെ.വി.ഗോകുൽദാസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ വി.എം. ബാബു
രാജ് സ്വാഗതവും, ട്രഷറർ
പി.സുഹൈൽ നന്ദിയും പറ ഞ്ഞു. മുൻ . ഇന്ത്യൻ ഫുട്ബോൾ താരം വി.ഗോവർദ്ദനൻ , മുൻ . ജൂനിയർ ഇന്ത്യൻ താരം
പ്രേംരാജ് ഗോവിന്ദ് എന്നി വരെ ചടങ്ങിൽ എ.എസ്.പി.
ഷാൾഅണിയിച്ച് ആദരിച്ചു.

Leave a comment

Your email address will not be published. Required fields are marked *