April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • നാദാപുരത്ത് ഹരിത കർമ്മ സേനയ്ക്ക് തീപിടുത്ത രക്ഷാ മാർഗ്ഗങ്ങളെ കുറിച്ച് അവബോധനം നൽകി, ഫയർ എക്സ്റ്റിംഗ്യൂഷൻ മെഷീൻ നൽകി

നാദാപുരത്ത് ഹരിത കർമ്മ സേനയ്ക്ക് തീപിടുത്ത രക്ഷാ മാർഗ്ഗങ്ങളെ കുറിച്ച് അവബോധനം നൽകി, ഫയർ എക്സ്റ്റിംഗ്യൂഷൻ മെഷീൻ നൽകി

By editor on March 21, 2023
0 145 Views
Share

നാദാപുരത്ത് ഹരിത കർമ്മ സേനയ്ക്ക് തീപിടുത്ത രക്ഷാ മാർഗ്ഗങ്ങളെ കുറിച്ച് അവബോധനം നൽകി, ഫയർ എക്സ്റ്റിംഗ്യൂഷൻ മെഷീൻ നൽകി:-

ബ്രഹ്മപുരം സംഭവത്തിനുശേഷം ആരോഗ്യ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി ഹരിത കർമ്മ സേന അംഗങ്ങൾക്ക് വേണ്ടി തീപിടുത്ത രക്ഷാ മാർഗങ്ങളെക്കുറിച്ച് നാദാപുരത്ത് അവബോധം നൽകി.ചടങ്ങിൽ വെച്ച് പഞ്ചായത്ത് മൂന്ന് മിനി എം സി എഫ് ലേക്ക് വാങ്ങി നൽകുന്ന തീ അണക്കുന്നതിനുള്ള ഫയർ എക്സ്റ്റിഗ്യുഷൻ മെഷീൻ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി വിതരണം ചെയ്തു. മെഷീൻ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശൈലേഷ് മൊകേരി ക്ലാസ് എടുത്തു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,മെമ്പർ പി പി ബാലകൃഷ്ണൻ ,അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു, ആർ എസ് ജി എ ബ്ലോക്ക് കോഡിനേറ്റർ ടിവി ഷിജിൻ, ഹരിത കർമ്മ സേന പ്രസിഡണ്ട് എൻ കെ രേവതി, സെക്രട്ടറി കെ സി നിഷ, പി വി കെ ലീല, സിഡിഎസ് ചെയർപേഴ്സൺ പി പി റീജ തുടങ്ങിയവർ സംസാരിച്ചു

Leave a comment

Your email address will not be published. Required fields are marked *