April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കൂത്ത്പറമ്പ പഴയ നിരത്തിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും 80 ലിറ്റർ വാഷും ,15 ലിറ്റർ ചാരായവും പിടികൂടി

കൂത്ത്പറമ്പ പഴയ നിരത്തിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും 80 ലിറ്റർ വാഷും ,15 ലിറ്റർ ചാരായവും പിടികൂടി

By editor on March 22, 2023
0 90 Views
Share

 

*കൂത്ത്പറമ്പ പഴയ നിരത്തിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും 80 ലിറ്റർ വാഷും ,15 ലിറ്റർ ചാരായവും പിടികൂടി പ്രതിയെ അറസ്റ്റ് ചെയ്തു.*

കൂത്തുപറമ്പ് , എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനീഷ് എം.എസിൻ്റെ നേതൃത്വത്തിൽ കൂത്ത്പറമ്പ പഴയ നിരത്തിലെ ശ്രീ നാരായണമഠത്തിന് സമീപത്ത് കൂടി ആമ്പിലാടേക്ക് പോകുന്ന റോഡിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ അകത്ത് നിന്നും 80 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും പിടികൂടി കൈതേരിയിലെ ലിജീഷ് എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് ചാരായം വാറ്റാനായി 200 ലിറ്റർ കൊള്ളുന്ന ബാരലിൽ 80 ലിറ്റർ വാഷും 25 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് കന്നാസിൽ 15 ലിറ്റർ ചാരായവും കണ്ടെടുത്തത്. ധാന്യങ്ങൾ , പഴവർഗ്ഗങ്ങൾ, വെല്ലം, നവസാരം എന്നിവ ചേർത്താണ് വാഷ് തയ്യാറാക്കിയിട്ടുള്ളത്. കെട്ടിട ഉടമസ്ഥലത്തുണ്ടായിരുന്നില്ല.പ്രിവൻ്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ,
സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി,വിഷ്ണു എൻ സി, സുബിൻ. എം, ശജേഷ്. സി. കെ, ജിജീഷ് സി എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

Leave a comment

Your email address will not be published. Required fields are marked *