April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • അടച്ചിട്ട റോഡുകൾ തിങ്കളാഴ്ചയ്ക്കകം തുറന്നില്ലെങ്കിൽ പ്രക്ഷോഭമെന്ന് വ്യാപാരികൾ

അടച്ചിട്ട റോഡുകൾ തിങ്കളാഴ്ചയ്ക്കകം തുറന്നില്ലെങ്കിൽ പ്രക്ഷോഭമെന്ന് വ്യാപാരികൾ

By editor on March 25, 2023
0 1125 Views
Share

അടച്ചിട്ട റോഡുകൾ തിങ്കളാഴ്ചയ്ക്കകം തുറന്നില്ലെങ്കിൽ പ്രക്ഷോഭമെന്ന് വ്യാപാരികൾ — തലശ്ശേരി-=– നവീകരിക്കാനായി പഴയ ബസ് സ്റ്റാൻ്റിൽ അടച്ചിട്ട രണ്ട് റോഡുകൾ തിങ്കളാഴ്ചയ്ക്കകം തുറന്ന് നൽകിയില്ലെങ്കിൽ കടയടപ്പ് ഉൾപെടെയുള്ള പ്രത്യക്ഷ സമര പരിപാടികൾ നടത്തുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ മുന്നറിയിപ്പ്.കഴിഞ്ഞ മൂന്ന് മാസങ്ങളായി പഴയ ബസ് സ്റ്റാൻ്റിലെ വ്യാപാര മേഖല മുഴുവൻ സ്തംഭനത്തിലാണുള്ളത്. പ്രവൃത്തി നടത്തുന്ന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരൻ്റെയും നിരുത്തരവാദപരമായ നിലപാടാണ് പഴയ ബസ് സ്റ്റാൻ്റിലെ കച്ചവട കേന്ദ്രങ്ങളെ പരിതാപകരമായ സ്ഥിതിയിലാക്കിയത്.. സംഘടനാ പ്രതിനിധികൾ ഇവരെ സമീപിച്ച് കാര്യം അന്വേഷിച്ചപ്പോൾ പരസ്പരം കുറ്റപ്പെടുത്തുന്ന രീതിയാണ് കണ്ടത്. വിഷയം നഗരസഭാ അധികൃതരുമായി സംസാരിച്ചപ്പോൾ അവർക്കും വ്യക്തമായ മറുപടി പറയാനാവുന്നില്ല. വ്യാപാരികൾ മാത്രമല്ല പൊതു ജനങ്ങളും ദുരിതം പേറുകയാണ്.5 ഹൈസ്കൂളുകൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങൾ, താലൂക്ക് ആശുപത്രി, ഒട്ടേറെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ഇവിടങ്ങളിലെല്ലാം വന്നു പോവേണ്ടവ മുതിർന്നവരും കുട്ടികളും വയോജനങ്ങളും കഷ്ടപ്പെടുകയാണ്. സമരമല്ലാതെ അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ മറ്റ് വഴികളില്ലെന്നും വ്യാപാരികൾ പറയുന്നു. സംഘടനാ നേതാക്കളും ഭാരവാഹികളുമായ കെ.കെ.സഹദേവൻ, ടി.ഇസ്മയിൽ, സി.പി.എം.നൌഫൽ, റഫീഖ് കാത്താണ്ടി,ഉസീബ് ഉമ്മലിൽ നൌഫൽഫ്ളോറാ, പി.കെ, ജൂമ്പൈർ, എം.വി.ഹരീന്ദ്രൻ, ഇല്യാസ് ചാത്താടി, എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *