April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ വീണ്ടും തീപിടിത്തം.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ വീണ്ടും തീപിടിത്തം.

By editor on March 26, 2023
0 196 Views
Share

*ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ വീണ്ടും തീപിടിത്തം.*

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ വീണ്ടും തീപിടിത്തം. സെക്ടര്‍ ഏഴിലാണ് തീ പിടിച്ചത്. രണ്ട് അഗ്‌നിശമന യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.

കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെയുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലാകെ വായുമലിനീകരണം ഉണ്ടായിരുന്നു.

110 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ മാര്‍ച്ച്‌ രണ്ടിന് വൈകിട്ട് മൂന്ന് നാല്‍പതഞ്ചോടെയാണ് തീ ഉയരുന്നത്. 4.15 ഓടെ ഫയര്‍ഫോഴ്സിന് വിവരം ലഭിച്ചു. ആരോപണ വിധേയരായ സോണ്ട കമ്ബനിയുടെ അസിസ്റ്റന്റ് മാനേജരാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്.

ഈ വര്‍ഷം അത് മൂന്നാം തവണയാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ രണ്ട് തവണയും തീ ഉയര്‍ന്നത് ഒറ്റപ്പെട്ട സ്ഥലത്ത്. അന്ന് ആറുമണിക്കൂര്‍ കൊണ്ട് തീ അണയ്ക്കാനായി. ഇത്തവണ 12 ദിവസം എടുത്തതാണ് തീ അണച്ചത്. അതായത് തീപിടുത്തം ആരംഭിച്ച സ്ഥലത്ത് തീ ആളിപ്പടരാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. പടിഞ്ഞാറ് നിന്ന് കിഴക്കോട്ടുള്ള കാറ്റിന്റെ ദിശ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂന ഇതെല്ലാം തീ കത്തിപ്പടരാന്‍ കാരണമായി.

ബ്രഹ്മപുരത്തെ തീപിടിത്തത്തിന് ആക്കം കൂട്ടിയത് അനധികൃതമായി സൂക്ഷിച്ച ബയോമൈനിങ് മാലിന്യങ്ങളെന്ന് സൂചനയുണ്ടായിരുന്നു. ബയോമൈനിങ് നടത്താന്‍ സോണ്ട കന്പനിക്ക് നല്‍കിയത് 20 ഏക്കര്‍ സ്ഥലമാണ്. വേസ് ടു എനര്‍ജി പ്ലാന്റിനായി നീക്കിവെച്ച 20 ഏക്കര്‍ സ്ഥലം കൂടി പിന്നീട് സോണ്ടയ്ക്ക് നല്‍കി. ഭാവിയില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് വരുമെന്ന പ്രതീക്ഷയില്‍ സോണ്ട ബയോമൈനിങ് ചെയ്ത ആര്‍ഡിഎഫ് അഥവാ പുനരുപയോഗിക്കാന്‍ പറ്റാത്തതും എന്നാല്‍ ഇന്ധനമാക്കാന്‍ പറ്റുന്നതുമായ മാലിന്യം ബ്രഹ്മപുരത്ത് തന്നെ സൂക്ഷിച്ചു. ഇത് തീപിടിത്തത്തിന് ആക്കം കൂട്ടാന്‍ കാരണമായി എന്നാണ് വിലയിരുത്തല്‍. എന്നാല്‍ സോണ്ടയുടെ വീഴ്ച കോര്‍പറേഷന്‍ പരസ്യമായി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

2018ല്‍ മാലിന്യത്തില്‍ നിന്ന് ഊര്‍ജം ഉണ്ടാക്കുമെന്ന പ്രഖ്യാപനം നടത്തിയത് അന്നത്തെ കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് ഭരണസമിതിയാണ്. പദ്ധതിക്കായി മുഖ്യമന്ത്രി ശിലാസ്ഥാപനവും നടത്തി. 18 മാസം കൊണ്ട് വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് യാഥാര്‍ഥ്യമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജി ജെ എന്ന കന്പനിക്കാണ് ഇതിനായി ഭൂമി കൈമാറാനിരുന്നത്. എന്നാല്‍ ഈ പദ്ധതിയില്‍ നിന്ന് ജി ജെ കന്പനി ഒഴിവാക്കപ്പെട്ടു. പകരം മറ്റൊരു കന്പനിയെ കൊണ്ടുവരാന്‍ കോര്‍പറേഷനോ സര്‍ക്കാരിനോ കഴിഞ്ഞില്ല. പിന്നീട് ബയോമൈനിങ് നടത്താന്‍ സോണ്ടയുമായി കരാറിലേര്‍പ്പെടുകയാണുണ്ടായത്. എന്നാല്‍ ബയോമൈനിങ് കാര്യക്ഷമമായതുമില്ല.

ഇക്കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിത ട്രൈബ്യൂണല്‍ സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും കണ്ടെത്തിയിരുന്നു. തീപിടിത്തം ഉണ്ടായതിന് പിന്നാലെ ഹരിത ട്രൈബ്യൂണല്‍ 100 കോടി രൂപയാണ് കോര്‍പറേഷന് പിഴയിട്ടത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ട്രൈബ്യൂണല്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി കോര്‍പറേഷനും നിയമപരമായി മുന്നോട്ട് പോവുകയാണ്.

Leave a comment

Your email address will not be published. Required fields are marked *