April 17, 2025
  • April 17, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • അർബൻ നിധി തട്ടിപ്പ്; നാലു പേർക്കെതിരെ കേസ്

അർബൻ നിധി തട്ടിപ്പ്; നാലു പേർക്കെതിരെ കേസ്

By editor on March 29, 2023
0 123 Views
Share

ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകി ദമ്പതികളുടെ 15 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കണ്ണൂരിലെ അർബൻ നിധി നിക്ഷേപ സ്ഥാപനത്തിലെ ജീവനക്കാരായ നാലു പേർക്കെതിരെ വിശ്വാസ വഞ്ചനക്ക് നീലേശ്വരം പോലീസ് കേസെടുത്തു. കരിന്തളം കാലിചാമരം ഊത്തപ്പാറയിൽ താമസിക്കുന്ന യു.ജെ.ആൻ്റണി (69) യെയും ഭാര്യയെയും മാണ് അർബൻ നിധി സ്ഥാപനത്തിലെ ജീവനക്കാരായ കാസറഗോഡ്ഭീമനടി സ്വദേശി ആർ.കെ.ടിൻ്റോ, ജീന, ചന്ദ്രൻ ,ഷൈജു എന്നിവർ പണം തട്ടിയെടുത്ത്
വഞ്ചിച്ചത്.14 ശതമാനം പലിശ വാഗ്ദാനം നൽകി 2021 ഒക്ടോബർ ഒന്നുമുതൽ 2022 ഒക്ടോബർ പത്ത് വരെയുള്ള കാലയളവിൽ മൂന്ന് ഗഡുക്കളായി 15 ലക്ഷം രൂപ നിക്ഷേപമായി കൈപ്പറ്റിയ ശേഷം കുറച്ചു നാൾ ബേങ്ക് വഴി പലിശ നൽകുകയും പിന്നീട് പലിശയോ നിക്ഷേപിച്ച പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ്കേസെടുത്തത്.

Leave a comment

Your email address will not be published. Required fields are marked *