April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • പാനൂർ :കൃത്രിമ ജലപാതക്കെതിരെ രാഷ്ട്രീയം മറന്ന് ജനം ഒറ്റക്കെട്ടായതോടെ പ്രതിഷേധ മാർച്ചിൽ വൻജന പങ്കാളിത്തം, സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകളാണ്പെരിങ്ങളം, പന്ന്യന്നൂർ വില്ലേജോഫീസിലേക്ക് നടന്ന മാർച്ചിൽ അണിചേർന്നത്

പാനൂർ :കൃത്രിമ ജലപാതക്കെതിരെ രാഷ്ട്രീയം മറന്ന് ജനം ഒറ്റക്കെട്ടായതോടെ പ്രതിഷേധ മാർച്ചിൽ വൻജന പങ്കാളിത്തം, സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകളാണ്പെരിങ്ങളം, പന്ന്യന്നൂർ വില്ലേജോഫീസിലേക്ക് നടന്ന മാർച്ചിൽ അണിചേർന്നത്

By editor on April 3, 2023
0 94 Views
Share

പാനൂർ :കൃത്രിമ ജലപാതക്കെതിരെ രാഷ്ട്രീയം മറന്ന് ജനം ഒറ്റക്കെട്ടായതോടെ പ്രതിഷേധ മാർച്ചിൽ വൻജന പങ്കാളിത്തം, സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകളാണ്പെരിങ്ങളം, പന്ന്യന്നൂർ വില്ലേജോഫീസിലേക്ക് നടന്ന മാർച്ചിൽ അണിചേർന്നത് . സി പി എം – ബി.ജെ.പി കോൺഗ്രസ്, ജനതാദൾ, ലീഗ് പ്രവർത്തകരെല്ലാം തന്നെ കുടുംബസമേതം മാർച്ചിൽ അണിനിരന്നു.
കനത്തവെയിലിനെ അവഗണിച്ച് നൂറുകണക്കിനാളുകൾ അണിനിരന്നതോടെ വമ്പിച്ച ബഹുജന
പ്രകടനമായി മാറി പെരിങ്ങളം വില്ലേജ് ഓഫീസിലേക്ക് ബഹുജനമാർച്ചും ധർണ്ണയും വലിയാണ്ടിപിടിയിൽ നിന്നും ആരംഭിച്ച മാർച്ച് വില്ലേജ് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണ സമരംപാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു.സമരസമിതി പെരിങ്ങളം മേഖല ചെയർമാൻ വൈ എം ഇസ്മാൻ ഹാജി അധ്യക്ഷത്രവഹിച്ചു കൃത്രിമ ജലപാത പ്രതിരോധ ജനകീയ സമിതിജില്ലാ ചെയർമാൻ ഇ. മനീഷ്,പാനൂർ മുനിസിപ്പൽ കൗൺസിലർ സി ച്ച് സാമിദാസൻ. വി പി പ്രേമകൃഷ്ണൻ മാസ്റ്റർ,രാജേഷ് കൊച്ചങ്ങാടി, മനോജ് സാരംഗ്.ഷീന ഭാസ്കരൻ, സി മുജീബ് ,സി പി രാജീവൻ ,കെ നിസാർ ,ശ്രീപൂരം രാജീവ് എന്നിവർ സംസാരിച്ചു , പന്ന്യന്നൂർ പഞ്ചായത്തോഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് മേലെ ചമ്പാട് വില്ലേജ് ഓഫീസിനു മുന്നിൽ സമാപിച്ചു.തുടർന്ന് നടന്ന ധർണ സമരം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു എൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു.കൃത്രിമ ജലപാത വിരുദ്ധസംയുക്ത സമരസമിതി ചെയർമാൻ ദിനേശൻ പച്ചേൾ,കൺവീനർ സന്തോഷ് ഒടക്കാത്ത്,അഡ്വ സജിത്ത്, പാനൂർ മുനിസിപ്പൽ കൗൺസിലർ എം രത്നാകരൻ,കെനാണു മാസ്റ്റർ,പന്ന്യന്നൂർ രാമചന്ദ്രൻ രാമചന്ദ്രൻ പ്രേമാനന്ദൻ ചമ്പാട്, കെ പി യൂസഫ് ഹാജി, കെ പി ശശിധരൻ മാസ്റ്റർ, പ്രഭാകരൻമനേക്കര, കെ വി വനജ,ശ്രീകേഷ് മാക്കുനി പി കെ ഋതുവർണ എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *