April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം: താലപ്പൊലി ഘോഷയാത്ര

വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം: താലപ്പൊലി ഘോഷയാത്ര

By editor on April 6, 2023
0 98 Views
Share

വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവം: താലപ്പൊലി ഘോഷയാത്ര

ന്യൂമാഹി :ചാലക്കര വരപ്രത്ത് കാവ് ദേവീക്ഷേത്രത്തിൽ തിറയുത്സവത്തിൻ്റെ ഭാഗമായി ബുധനാഴ്ച ക്ഷേത്രത്തിലെ ജന്മാരിയായ മനോജിനെ ആദരിച്ചു. തെയ്യം കലാകാരൻ രാജേഷിന് പട്ടും വളയും പണിക്കർ സ്ഥാനവും നൽകിയും ആദരിച്ചു. കുട്ടിച്ചാത്തൻ വെള്ളാട്ടം, തുടർന്ന് കുന്നോത്ത് തറവാട്ടിൽ നിന്ന് അടിയറ വരവ്, പോന്തയാട്ട് വേട്ടക്കൊരുമകൻ സ്ഥാനത്ത് നിന്നും താലപ്പൊലി വരവ്, പൊതുവാച്ചേരി വയലിൽ നിന്നും താലപ്പൊലി ഘോഷയാത്ര എന്നിവയുണ്ടായി. 6 ന് പുലർച്ചെ ഗുളികൻ, ശാസ്തപ്പൻ, മുത്തപ്പൻ തിരുവപ്പന, കണ്ഠാകർണ്ണൻ, നാഗഭഗവതി, വസൂരി മാല എന്നീ തെയ്യങ്ങൾ കെട്ടിയാടും. തുടർന്ന് 6.30ന് ഗുരുസി. ഉച്ച 12 മുതൽ മൂന്ന് വരെ അന്നദാനവും ഉണ്ടാവും.

Leave a comment

Your email address will not be published. Required fields are marked *