April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • കുടുംബ ബന്ധങ്ങൾ ശക്തിപ്പെടണം: വിസ്ഡം വൈജ്ഞാനിക സംഗമം

കുടുംബ ബന്ധങ്ങൾ ശക്തിപ്പെടണം: വിസ്ഡം വൈജ്ഞാനിക സംഗമം

By editor on April 9, 2023
0 204 Views
Share

കുടുംബ ബന്ധങ്ങൾ ശക്തിപ്പെടണം:
വിസ്ഡം വൈജ്ഞാനിക സംഗമം

കണ്ണൂർ : ധാർമ്മിക, സദാചാര മൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവർ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്നും
കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശക്തമായ ശ്രമങ്ങൾ അനിവാര്യമാണെന്നും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച വൈജ്ഞാനിക സമ്മേളനം വ്യക്തമാക്കി.

കുടുംബ ബന്ധങ്ങളുടെ പവിത്രത വീണ്ടെടുക്കാനും, പുതു തലമുറയിൽ പൗരബോധം വളർത്തിയെടുക്കാനും മഹല്ല് തലങ്ങളിൽ പ്രത്യേക ബോധവൽക്കരണം ശക്തമാക്കണമെന്ന് സംഗമം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി..

പുരോഗമന ചിന്തയുടെ മറവിൽ സമൂഹത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധം ധാർമ്മിക മൂല്യങ്ങളെ തകർക്കുന്ന സമീപനങ്ങൾക്കെതിരെ ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായാണ് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ മണ്ഡലം കമ്മറ്റി വൈജ്ഞാനിക സംഗമം സംഘടിപ്പിച്ചത്.

നിയമ നിർമ്മാണത്തിലുടെ മാത്രം സമൂഹത്തിൽ ധാർമ്മിക മൂല്യങ്ങൾ നടപ്പിൽ വരുത്തുക സാധ്യമല്ലെന്നും സംഗമം അഭിപ്രായപ്പെട്ടു..കുടുംബത്തോടെ സ്വർഗത്തിലേക്ക് എന്നവിശയത്തിൽ ജൗഹർ മുനവ്വർ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തിൽ മുഹമ്മദലി വാരം അധ്യക്ഷത വഹിച്ചു.ഷംസുദ്ദീൻ.k. പ്രമേയം അവതരിപ്പിച്ചു. മുസ്തഫ.P.P, സാ ബിർ.MP,മുഹമ്മദ് ശായിൽ എന്നിവർ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *