April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • നാട്യ ദർപ്പണ ത്രിദിന ക്യാമ്പ് 10, 11, 12 തിയ്യതികളിൽ

നാട്യ ദർപ്പണ ത്രിദിന ക്യാമ്പ് 10, 11, 12 തിയ്യതികളിൽ

By editor on April 9, 2023
0 123 Views
Share

നാട്യ ദർപ്പണ ത്രിദിന ക്യാമ്പ് 10, 11, 12 തിയ്യതികളിൽ.

 

കണ്ണൂർ: കണ്ണൂർ തളാപ്പ്കലാ ഗുരുകുലത്തിൽ “നാട്യദർപ്പണ  “ത്രിദിന നൃത്ത  ക്യാമ്പ് ഏപ്രിൽ, 10, 11, 12 തിയ്യതികളിൽ നടക്കും .കലാമണ്ഡലം ഉഷ നന്ദിനി ‘ പ്രശസ്ത നർത്തകി ലിസി മുരളീധരൻ,  , കലാമണ്ഡലം അജിത എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത് .പരമ്പരാഗത നൃത്താവതരണങ്ങളിൽ നിന്ന് വ്യത്യസ്തമായി  ആനുകാലിക വിഷയങ്ങളും സാമൂഹിക പ്രശ്നങ്ങളും പുതുതലമുറയിലെത്തിക്കുകയും ശാസ്ത്രീയ ന്യത്തത്തിൻ്റെ അടവുകളും ചുവടുകളും പുതിയ കാലത്തോടൊപ്പം സമന്വയിപ്പിക്കുക എന്ന ലക്ഷ്യമിട്ടുമാണ് രാവിലെ 10 മുതൽ 1 മണി വരെ മൂന്ന് ദിവസങ്ങളിലായി ഇത്തരമൊരു ക്യാമ്പ് വിഭാവനം ചെയ്തിരിക്കുന്നത് .

17 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കലാ ഗുരുകുലത്തിൽ ഭരതനാട്യ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നുണ്ട്.ഒരു വർഷത്തെ കോഴ്സ് പൂർത്തിയാക്കിയവർക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും റജിസ്ട്രേഷനും.വിശദ വിവരങ്ങൾക്കും 0497 -2705988: 94000 55988 നമ്പരിൽ ബന്ധപ്പെടുക .

Leave a comment

Your email address will not be published. Required fields are marked *